‘അമ്മുവിനെ സഹപാഠികൾ ഭീഷണിപ്പെടുത്തി’; തെളിവുണ്ടെന്ന് പൊലീസ്, അറസ്റ്റ് ഉടൻ
പത്തനംതിട്ട∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ 3 വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ.സജീവിന്റെ മൂന്ന് സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.

പത്തനംതിട്ട∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ 3 വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ.സജീവിന്റെ മൂന്ന് സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും. അമ്മുവിനെ സഹപാഠികൾ മാനസികമായി ഉപദ്രവിച്ചിരുന്നതിന്റെയും ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. വിദ്യാർഥികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് സാധ്യത. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.
നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ.സജീവ് (22) നവംബർ 15നാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണത്. ആശുപത്രിയിലെത്തിച്ചപ്പോളേക്കും മരിച്ചു. സഹപാഠികൾ മാനസികമായി പീഡിപ്പിക്കുന്ന വിവരം അറിയിച്ചിട്ടും കോളജ് അധികൃതർ ഗൗരവത്തോടെ ഇടപെട്ടില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. വിഷയത്തിൽ കോളജ് അധികൃതരുടെ വിശദീകരണത്തിൽ പൊരുത്തക്കേടുകളുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
അമ്മു കെട്ടിടത്തിൽ നിന്നു ചാടിയെന്ന് നാലരയോടെ വിദ്യാർഥിനികൾ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജിൽനിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. 2.6 കിലോമീറ്റർ ദൂരമാണ് ജനറൽ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാൻ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണ്. ഒരു മണിക്കൂർ 37 മിനിറ്റ് ആശുപത്രിയിൽ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാൽ 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചെന്നും പറയുന്നു. ഇതിനു തടസ്സം നിന്നത് ആരെന്നു കണ്ടെത്തണമെന്നും മാതാപിതാക്കൾ പറഞ്ഞു.