ജ്വല്ലറി ഉടമസ്ഥരായ സഹോദരന്മാരുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി ആക്രമണം; മൂന്നര കിലോഗ്രാം സ്വർണം കവർന്നു
പെരിന്തൽമണ്ണ ∙ ജ്വല്ലറി പൂട്ടി വീട്ടിലേക്കു സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമസ്ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണു കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി ആക്രമിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ പട്ടാമ്പി റോഡിലെ ജൂബിലി റോഡ് ജംക്‌ഷന് സമീപത്തായിരുന്നു ആക്രമണം. മൂക്കിന് ഇടിയേറ്റ പരുക്കുകളോടെ കിനാത്തിയിൽ യൂസഫിനെ (50) പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഊട്ടി റോഡിലെ ജ്വല്ലറി പൂട്ടി സ്വർണവുമായി മടങ്ങുകയായിരുന്നു ഇരുവരും. വീടെത്തുന്നതിനു തൊട്ടുമുൻപാണു കവർച്ച നടന്നത്. കാറിലെത്തിയ നാലോളം പേർ വരുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിൽ നൽകിയ പരാതി. അപ്രതീക്ഷിതമായി വാഹനം ഇടിച്ചിട്ട ശേഷം ഇരുവരുടെയും കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച യൂസഫിന്റെ മൂക്കിന് ശക്തിയായി ഇടിച്ചു. ശേഷം ബാഗിലും സ്‌കൂട്ടറിന്റെ സീറ്റിനടിയിലുമായി ഉണ്ടായിരുന്ന സ്വർണവുമായി കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണു പറയുന്നത്.
വിവരം ലഭിച്ചയുടൻ തന്നെ പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊർജിതമായ അന്വേഷണം തുടങ്ങി. പൊലീസ് സംഘം കാറിനെ പാലക്കാട് വരെ പിന്തുടർന്നു. കാറിന്റെ നമ്പർ മനസ്സിലാക്കാനായെങ്കിലും ഇതു വ്യാജമാണെന്ന് സിഐ പറഞ്ഞു.