പാലക്കാട് ∙ കൊടുവായൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേർ മരിച്ചു. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കൊടുവായൂരിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ട് പേർ മരിച്ചു. വണ്ടാഴി തെക്കെക്കാട്ടിൽ കെ.ചാമി(70), ഭാര്യ എം.ജാനു(63) എന്നിവരാണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്നു കാറാണ് വയോധികരെ ഇടിച്ച് തെറിപ്പിച്ചത്. കൊടുവായൂർ-പുതുനഗരം റോഡിൽ കൊടുവായൂർ കിഴക്കേത്തല പള്ളിയുടെ മുന്നിൽ വച്ചായിരുന്നു അപകടം 

വയോധികർ പള്ളിയുടെ മുൻവശത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകള്‍ അകലേക്ക്  തെറിച്ച് വീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ADVERTISEMENT

ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ദാരുണമായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ മരിച്ചവർ തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന.

English Summary:

Car accident Palakkad two died