തിരുവനന്തപുരം∙ മുനമ്പത്തെ വഖഫ് തർക്ക ഭൂമി വിഷയത്തിൽ ജൂഡിഷ്യൽ കമ്മീഷനെ വയ്ക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനം. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മിഷനായി നിയമിച്ചു. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ പരിശോധിക്കും. 

ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിനുശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. കമ്മിഷൻ നടപടികൾക്ക് ആവശ്യമായ സംവിധാനങ്ങൾ സർക്കാർ നൽകും. ഭൂനികുതി അടയ്ക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും കോടതി അത് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പി.രാജീവ് പറ‍ഞ്ഞു. വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. എന്നാൽ ജുഡീഷ്യൽ കമ്മിഷനെ വച്ചത് ശാശ്വത പരിഹാരമല്ലെന്നും പ്രശ്നപരിഹാരം നീണ്ടു പോകുമെന്നും സമരസമിതി പ്രതികരിച്ചു.

ADVERTISEMENT

അതിനിടെ വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിന്റെ ഉന്നതതല യോഗം സമാപിച്ചതിനു പിന്നാലെ മുനമ്പം സമര സമിതി സമരം ശക്തമാക്കി. റവന്യൂ അവകാശം വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും പ്രശ്നപരിഹാരം നീണ്ടു പോകാൻ മാത്രമേ പുതിയൊരു ജുഡീഷ്യൽ കമ്മിഷന്റെ നിയമനം വഴിയൊരുക്കൂ എന്നും മുനമ്പം സമര സമിതി പറയുന്നു. യോഗ തീരുമാനങ്ങൾ പുറത്തു വന്നതിനു പിന്നാലെ സമരക്കാർ പന്തം കൊളുത്തി പ്രകടനം നടത്തി. സമര സമിതി കൂടി വീണ്ടും ചർച്ച ചെയ്ത ശേഷം തുടർ സമരപരിപാടികൾ തീരുമാനിക്കും.

41 ദിവസമായി തുടരുന്ന സമരത്തിനൊടുവിലാണ് സർക്കാർ പ്രശ്നപരിഹാരത്തിന് ഉന്നതതല യോഗം വിളിച്ചത്. തങ്ങൾ പണം കൊടുത്തു വാങ്ങി 35 വർഷമായി താമസിക്കുന്ന ഭൂമിയിൽ റവന്യൂ അവകാശം പുനഃസ്ഥാപിക്കുന്നതു വരെ സമരം ചെയ്യുമെന്നും സർക്കാർ തീരുമാനം നിരാശപ്പെടുത്തിയെന്നും സമരക്കാർ പറയുന്നു. സമരം പിൻവലിക്കണമെന്നും മുഖ്യമന്ത്രി തന്നെ സമരക്കാരുമായി നേരിട്ട് ചർച്ച നടത്തുമെന്നുമുള്ള സർക്കാർ പ്രഖ്യാപനത്തോട് സമരസമിതി പ്രതികരിച്ചിട്ടില്ല.

English Summary:

Munambam Issue : A Judicial commission on the Waqf disputed land issue in Munambam. The decision was taken in a high-level meeting chaired by the Chief Minister.