ഒട്ടാവ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് കനേഡിയൻ സർക്കാർ. റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടാവ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് കനേഡിയൻ സർക്കാർ. റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 

‘‘കാനഡയിലെ കുറ്റകൃത്യങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് ബന്ധമുണ്ടെന്ന് കാനഡ സർക്കാർ പറഞ്ഞിട്ടില്ല, അത് കാനഡയുടെ അറിവിലുള്ള കാര്യവുമല്ല’’ കാനഡ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

ADVERTISEMENT

വ്യാഴാഴ്ചയാണ് ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ മാധ്യമമായ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തത്. ഇതു തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയും ഉടൻ രംഗത്തെത്തിയിരുന്നു.  ഇത്തരം ‘പരിഹാസ്യമായ പ്രസ്താവനകൾ’ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മോശമായ പ്രചാരണങ്ങൾ ഇന്ത്യ–കാനഡ ബന്ധത്തെ കൂടുതൽ വഷളാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് കാനഡ നിഷേധിച്ചിരിക്കുന്നത്.

English Summary:

Khalistan leader Hardeep Singh Nijjar murder: Canadian government denied the report that Narendra Modi is involved