വെർച്വൽ ക്യു 80,000 ആക്കുന്നതിൽ എതിർപ്പില്ലെന്നു ദേവസ്വം ബോർഡ്; ഹൈക്കോടതി തീരുമാനം ഇന്ന്?
ശബരിമല ∙ ശബരിമലയിൽ ദർശനത്തിനായി കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നു തിരക്കുണ്ട്. സന്നിധാനം വലിയ നടപ്പന്തലിലെ 2 നിരയിലായാണു ഭക്തർ കാത്തുനിൽക്കുന്നത്. വ്യാഴാഴ്ച രാത്രി പതിനെട്ടാംപടി കയറാനും നടപ്പന്തലിൽ നിറയെ തീർഥാടകർ ഉണ്ടായിരുന്നു. രാത്രി 11ന് നട അടച്ചപ്പോഴും പടി കയറാൻ അവർ കാത്തുനിന്നു. രാത്രിയിൽ അവരെ പതിനെട്ടാംപടി കയറ്റി.

ശബരിമല ∙ ശബരിമലയിൽ ദർശനത്തിനായി കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നു തിരക്കുണ്ട്. സന്നിധാനം വലിയ നടപ്പന്തലിലെ 2 നിരയിലായാണു ഭക്തർ കാത്തുനിൽക്കുന്നത്. വ്യാഴാഴ്ച രാത്രി പതിനെട്ടാംപടി കയറാനും നടപ്പന്തലിൽ നിറയെ തീർഥാടകർ ഉണ്ടായിരുന്നു. രാത്രി 11ന് നട അടച്ചപ്പോഴും പടി കയറാൻ അവർ കാത്തുനിന്നു. രാത്രിയിൽ അവരെ പതിനെട്ടാംപടി കയറ്റി. പുലർച്ചെ 3ന് നട തുറന്ന ശേഷം വടക്കേനടയിലൂടെ സോപാനത്ത് എത്തി ദർശനത്തിന് അനുവദിച്ചു. ഇതിനാൽ തിരക്ക് കുറയ്ക്കാനായി. രാവിലെ 7.30ന് വലിയ നടപ്പന്തലിൽ പതിനെട്ടാംപടി കയറാൻ 2 നിരയായി തീർഥാടകർ ബാരിക്കേഡിൽ കാത്തുനിന്നിരുന്നു.
ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞെന്നുകാട്ടി ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് ഹൈക്കോടതി ഇന്നു പരിഗണിക്കും. വെർച്വൽ ക്യു 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അനുവദിച്ചാൽ വെർച്വൽ ക്യു 80,000 ആയി ഉയർത്തും. ഇപ്പോൾ ഇത് 70,000 ആണ്. തൽസമയ ബുക്കിങ് വഴി 10,000 പേർക്കുമാണ് ദർശനം. 30 വരെ വെർച്വൽ ക്യു പൂർത്തിയായി. ഇക്കാര്യവും സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കാണിക്ക, അരവണ, അപ്പം വരുമാനത്തിൽ വർധന
തീർഥാടകരുടെ തിരക്കു കുറവായിരുന്നെങ്കിലും കാണിക്ക, അരവണ, അപ്പം എന്നിവയുടെ വരുമാനത്തിൽ ഇക്കുറി വർധനയുണ്ട്. കാണിക്ക ഇനത്തിൽ ബുധനാഴ്ച വരെ 3.11 കോടി രൂപയും അരവണ വിറ്റുവരവിലൂടെ 9.52 കോടിയും അപ്പം വിറ്റുവരവിലൂടെ 1.26 കോടിയും ലഭിച്ചു. ബുധനാഴ്ചത്തെ നടവരവ് 1.77 കോടി രൂപയാണ്. അരവണ വിറ്റുവരവിൽ കഴിഞ്ഞ വർഷത്തെക്കാൾ 2.16 കോടി രൂപയുടെയും അപ്പം വിറ്റുവരവിൽ 22.40 ലക്ഷത്തിന്റെയും വർധനയാണുള്ളത്. തിരക്കു കുറവായതിനാൽ അധികം കാത്തുനിൽക്കാതെ വഴിപാട് പ്രസാദം വാങ്ങാൻ സാധിക്കുമെന്നതാണ് വരുമാനം കൂടാൻ കാരണം. 10 ടിൻ അരവണ പാക്കറ്റിന് (1010 രൂപ) ഇത്തവണ പ്രിയം കൂടുതലാണ്.