കൊച്ചി ∙ രാജ്യത്തിന്റെ സമുദ്ര സുരക്ഷയും തീരദേശ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ‘സീവിജിൽ 24’ സമാപിച്ചു. രാജ്യത്തിന്റെ 11,098 കിലോമീറ്റർ നീളമുള്ള തീരദേശവും 2.4 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള എക്സ്ക്ലൂസീവ് ഇകണോമിക് സോണും സംരക്ഷിക്കാനുള്ള ഈ പരിശീലന പരിപാടിയിൽ ആറു മന്ത്രാലയങ്ങളിൽ നിന്നുള്ള 21 ഏജൻസികളാണ് പങ്കെടുത്തത്. കൊച്ചി–ലക്ഷദ്വീപ് തീരക്കടലായിരുന്നു ഇത്തവണ സീവിജിലിന്റെ മുഖ്യകേന്ദ്രം. മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഇനി ആക്രമണങ്ങളുണ്ടാകുന്നത് തടയുന്നതിനുള്ള സമഗ്ര പദ്ധതിയുടെ പ്രദർശനം കൂടിയായിരുന്നു ‘സീവിജിൽ 24’. 2019ൽ ആരംഭിച്ച സീവിജിലിന്റെ 2021നും 2022നും ശേഷമുള്ള നാലാം എഡീഷനായിരുന്നു ഇത്തവണ നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാജ്യത്തിന്റെ സമുദ്ര സുരക്ഷയും തീരദേശ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ‘സീവിജിൽ 24’ സമാപിച്ചു. രാജ്യത്തിന്റെ 11,098 കിലോമീറ്റർ നീളമുള്ള തീരദേശവും 2.4 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള എക്സ്ക്ലൂസീവ് ഇകണോമിക് സോണും സംരക്ഷിക്കാനുള്ള ഈ പരിശീലന പരിപാടിയിൽ ആറു മന്ത്രാലയങ്ങളിൽ നിന്നുള്ള 21 ഏജൻസികളാണ് പങ്കെടുത്തത്.

കൊച്ചി–ലക്ഷദ്വീപ് തീരക്കടലായിരുന്നു ഇത്തവണ സീവിജിലിന്റെ മുഖ്യകേന്ദ്രം. മുംബൈ  ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഇനി ആക്രമണങ്ങളുണ്ടാകുന്നത് തടയുന്നതിനുള്ള സമഗ്ര പദ്ധതിയുടെ പ്രദർശനം കൂടിയായിരുന്നു ‘സീവിജിൽ 24’. 2019ൽ ആരംഭിച്ച സീവിജിലിന്റെ 2021നും 2022നും ശേഷമുള്ള നാലാം എഡീഷനായിരുന്നു ഇത്തവണ നടന്നത്.

സീവിജിൽ 2024 നിന്ന് (Photo : Special arrangement)
ADVERTISEMENT

നാവിക സേന, കരസേന, വ്യോമസേന, കോസ്റ്റ്ഗാർഡ്, തീരദേശ പൊലീസ്, കസ്റ്റംസ്, ബിഎസ്എഫ്, സിഐഎസ്എഫ്, തുറമുഖ അധികൃതർ, ഫിഷറീസ് മന്ത്രാലയം തുടങ്ങിയവരുടെ പങ്കാളിത്തവും ഏകോപനവും സാധ്യമാക്കുന്നതായിരുന്നു സീവിജിൽ. 20, 21 തീയതികളിൽ നടന്ന സീവിജിലിന്റെ രണ്ടാം ഘട്ടത്തിൽ 550 ജലയാനങ്ങളും വ്യോമസേനയുടെ 60 വിമാനങ്ങൾ‍ രാജ്യത്തിന്റെ തീരമേഖലയിലൂടെ പങ്കെടുത്ത 200 മണിക്കൂർ പറക്കലും ഉൾപ്പെട്ടു. 

രാജ്യത്തിന്റെ തീരമേഖലയിലെ 950 അതിപ്രധാന ലൊക്കേഷനുകളിലെ സുരക്ഷാ പരിശോധനയും ഇതിന്റെ ഭാഗമായി നടന്നു. മത്സ്യബന്ധന കേന്ദ്രങ്ങൾ, ലൈറ്റ് ഹൗസുകൾ‍, തുറമുഖങ്ങൾ, തീരദേശ പൊലീസ് സ്റ്റേഷനുകൾ അടക്കമുള്ള മേഖലകളാണ് ഇതിൽ ഉൾപ്പെട്ടത്. രാജ്യത്തിന്റെ കടൽ പ്രതിരോധം ശക്തമാക്കുകയും എണ്ണക്കിണറുകൾ, ആണവ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവയുടെ സുരക്ഷ അവലോകനം ചെയ്ത് ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നത് സീവിജിലിന്റെ ഭാഗമായിരുന്നു.

സീവിജിൽ 2024 നിന്ന് (Photo : Special arrangement)
English Summary:

Sea Vigil 24: comprehensive maritime security exercise concluded successfully