കൊച്ചി ∙ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയുടെ പുനർനിർമാണ, പുനരധിവാസ പ്രവര്‍ത്തനങ്ങൾക്കായി സംസ്ഥാനം 2219.033 കോടി രൂപ ആവശ്യപ്പെട്ടത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാര്‍. ഈ മാസം 13ന് സമർപ്പിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് 153.467 കോടി രൂപയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞു. എന്നാൽ അടിയന്തര ആവശ്യത്തിനുള്ള, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ ലഭ്യമായ തുകയുടെ 50 ശതമാനം എടുത്താലേ ദേശീയ ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് ഈ തുക ലഭ്യമാകൂ. ഈ മാസം 16ന് ചേർന്ന ഉന്നതാധികാര സമിതിയാണ് വയനാട് സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ തുക അനുവദിച്ചിരിക്കുന്നത്. 

ADVERTISEMENT

ഇതിനൊപ്പം രക്ഷാപ്രവർത്തനത്തിന് വേണ്ടി ഹെലികോപ്റ്ററുകൾ നൽകിയതിനും മറ്റും വ്യോമസേനയ്ക്ക് നൽകേണ്ട തുക ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് നൽകും. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുൾപ്പെടെ രക്ഷാപ്രവർത്തിന് എത്തിച്ച യന്ത്രസാമഗ്രികൾക്കുള്ള ചെലവും എൻഡിആർഎഫിൽനിന്ന് നൽകും. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 2 ദിവസത്തിനകം തന്നെ കേന്ദ്ര സംഘം രൂപീകരിച്ചിരുന്നതായി കേന്ദ്ര സർക്കാർ പറയുന്നു. ഓഗസ്റ്റ് 8–10 തിയതികളിൽ കേന്ദ്ര സംഘം ദുരന്ത മേഖല സന്ദർശിച്ചു. 19നാണ് 214.68 കോടി രൂപ അടിയന്തര സഹായമായി ആവശ്യപ്പെട്ടത് എന്നും കേന്ദ്രം പറയുന്നു. നേരത്തെ അടിയന്തര കേന്ദ്രസഹായം സംബന്ധിച്ച് വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ ഫണ്ടിലുള്ള പണം ആവശ്യങ്ങൾക്കായി ചെലവഴിക്കാനായിരുന്നു കേന്ദ്രം നിർദേശിച്ചിരുന്നത്. ഇതിനെച്ചൊല്ലി വയനാട്ടിൽ എൽഡിഎഫ്–യുഡിഎഫ് ഹർത്താലും നടത്തിയിരുന്നു. ഇത് ഇന്ന് കോടതിയുടെ വിമർശനത്തിന് വിധേയമായി.