കായികതാരത്തെ തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; ബാഡ്മിന്റൺ കോച്ച് കസ്റ്റഡിയിൽ
Mail This Article
×
തിരുവനന്തപുരം∙ പ്രായപൂര്‍ത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ പീഡിപ്പിച്ച കേസിലെ പ്രതി കോച്ച് ജോസ് ജോർജിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ ആവശ്യപ്രകാരമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.
പെണ്‍കുട്ടിയെ തിയറി ക്ലാസിനെന്നു പറഞ്ഞാണ് പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ നഗ്നചിത്രങ്ങള്‍ കുട്ടിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. പാങ്ങോട് ചിത്രാനഗര്‍ ഡി-89-1-ശാന്തിയിലെ താമസക്കാരനാണ് ജോസ് ജോർജ്.
English Summary:
Badminton Coach Arrested for Sexually Assaulting Minor - Jose George, a badminton coach residing in Chitranagar, Pangode, is facing charges of sexually assaulting a minor student.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.