ചേലക്കര∙ ‘ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി’, കളരിപ്പയറ്റിലെ വിദ്യകളൊന്നും ചേലക്കരയ്ക്ക് ബാധകമല്ല. കാരണം ചേലക്കരയിൽ അങ്ങനെയല്ല കാര്യങ്ങൾ. ‘ഇടതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി മലക്കം മറിഞ്ഞ് വീണ്ടും ഇടത്തോട്ട് തന്നെ’. കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രം ചേലക്കരയിൽ ആവർത്തിച്ചു. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായി ചേലക്കര വീണ്ടും മാറി. 2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യു.ആർ. പ്രദീപ് മറികടന്നു. അതേസമയം ചേലക്കരയിലെ വിജയം സംസ്ഥാനത്ത് എൽഡിഎഫിന് ആശ്വാസമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Show more

∙ പ്രദീപിന് കരുത്തായി രാധാകൃഷ്ണൻ 

യു.ആർ. പ്രദീപിനാണ് വിജയമെങ്കിലും രാധേട്ടനായിരുന്നു മണ്ഡലത്തിൽ നിറഞ്ഞു നിന്നത്. കെ. രാധാകൃഷ്ണൻ ചേലക്കരയ്ക്ക് രാധേട്ടനാണ്. കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രത്തിൽ 23 വർഷവും ചേലക്കരക്കാർ നെഞ്ചോട് ചേർത്തത് കെ.രാധാകൃഷ്ണനെയായിരുന്നു. രാധാകൃഷ്ണന്റെ ഇടതു പിന്തുടർച്ച പ്രദീപിലൂടെ ഒരിക്കൽകൂടി ചേലക്കരക്കാർ ഉറപ്പിച്ചിരിക്കുകയാണ്. 2021ലെ രാധാകൃഷ്ണന്റെ ഭൂരിപക്ഷമായ 39,400ലേക്ക് എത്തിയില്ലെങ്കിലും പ്രദീപിന്റേത് മികച്ച വിജയമായിരുന്നു. മണ്ഡലത്തിൽ നിന്നുള്ള വ്യക്തിയാണെന്നത് പ്രദീപിന് നേട്ടമായി. പ്രചാരണ ബോർഡുകളിൽ നിന്ന് പിണറായി വിജയനെ മനപൂർവം മാറ്റി നിർത്തിയതും ഭരണ വിരുദ്ധ വികാരം കുറച്ചുവെന്നു കരുതാം. 2021ൽ മണ്ഡലത്തിൽ രാധാകൃഷ്ണൻ നേടിയ റെക്കോർഡ് ഭൂരിപക്ഷം (39,400) കഴിഞ്ഞ തവണ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 5,173 ആയി കുറഞ്ഞത് ആശങ്ക ഉയർത്തി. വരവൂർ, ദേശമംഗലം, മുള്ളൂർക്കര, ചേലക്കര, വള്ളത്തോൾ നഗർ, പാ‍ഞ്ഞാൾ പഞ്ചായത്തുകളാണ് ഇടതു കോട്ടയായി ചേലക്കരയെ പിടിച്ചു നിർത്തിയത്. 

ADVERTISEMENT

ഒറ്റക്കെട്ടായി യുഡ‍ിഎഫ്, വീണ്ടും തിരിച്ചടി നേരിട്ട് രമ്യ 

ചേലക്കരയിൽ മൂന്നാമങ്കത്തിന് ഇറങ്ങിയ രമ്യയ്ക്ക് വീണ്ടും തിരിച്ചടി നേരിടുകയാണ്. 6 മാസത്തിനിടയ്ക്ക് രണ്ടാം തിരഞ്ഞെടുപ്പ്.  6 മാസം മുൻപ് തോറ്റ സ്ഥാനാർഥിയെ, അതും മണ്ഡലത്തിൽ നിന്ന് പുറത്തു നിന്നുള്ള സ്ഥാനാർഥിയെ മുൻ നിർത്തിയുള്ള പ്രചാരണം തിരിച്ചടിയായോ എന്നും ചർച്ചയുണ്ട്. ഭരണ വിരുദ്ധ വികാരം യുഡിഎഫ് ചർച്ചയാക്കിയപ്പോൾ മുൻ എംപി എന്ന നിലയിലുള്ള രമ്യയുടെ പ്രവർത്തനം എൽഡിഎഫും ചർച്ചയിൽ എത്തിച്ചു. 

അതേസമയം, പരമ്പരാഗതമായി കോൺഗ്രസിന് മേധാവിത്വമുള്ള പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകളിൽ രമ്യ ശക്തി കാട്ടി. യുഡിഎഫ് നേതൃത്വമാകട്ടെ മികച്ച രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തു. 

Show more

ADVERTISEMENT

എന്നും എൽഡിഎഫ് ‘കര’

1996ലാണ് കെ.രാധാകൃഷ്ണൻ എന്ന സിപിഎമ്മിലെ എക്കാലത്തെയും സൗമ്യനായ നേതാവിനെ ചേലക്കരക്കാർ അവരുടെ നേതാവായി തിരഞ്ഞെടുത്തത്. 1996ൽ ഭൂരിപക്ഷം 2,323. 2001ൽ 1,475 വോട്ടിന്റെ ഭൂരിപക്ഷം. 2006ൽ 14,629 വോട്ടുകളുടെ മികച്ച ഭൂരിപക്ഷം. 2011ൽ 24,676 എന്ന അതിലും മികച്ച ഭൂരിപക്ഷം. 2016ൽ രാധാകൃഷ്ണൻ മാറി നിന്നതോടെയാണ് യു. ആർ.പ്രദീപിനെ സിപിഎം ഇവിടെ സ്ഥാനാർഥിയാക്കുന്നത്. 10,200 വോട്ടുകളുടെ ഭൂരിപക്ഷം പ്രദീപിന് അന്ന് ലഭിച്ചു. 2021 ൽ കെ.രാധാകൃഷ്ണൻ തിരിച്ചെത്തി. ചേലക്കരക്കാർ അത് ആഘോഷമാക്കിയത് 39,400 വോട്ട് എന്ന ശക്തമായ ഭൂരിപക്ഷം നൽകിയായിരുന്നു. ജയത്തോടെ ചേലക്കരയ്ക്ക് മന്ത്രിയെയും ലഭിച്ചു. ഇപ്പോൾ പ്രദീപിന് രണ്ടാംമൂഴം നൽകി ഇടതുപക്ഷത്തിന്റെ കുലുങ്ങാത്ത കോട്ടയായി ചേലക്കര മാറിയിരിക്കുകയാണ്.

English Summary:

Chellakkara Election Results Live