വാട്സാപ്പിലെ ഒടിപി; ഗ്രൂപ്പുകളിൽ കയറിയ ഹാക്കർ മെസേജുകൾ ഡിലീറ്റ് ചെയ്യുന്നു: ബ്ലാക്മെയിലിങ്ങും
കൊച്ചി∙ നഗരത്തിലെ പുതിയൊരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ വൈകിട്ട് ഒരുമിച്ചു ചേർന്നപ്പോൾ പുതിയൊരു വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. യോഗമൊക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന കൂട്ടത്തിലെ പ്രധാനികളിലൊരാൾക്കു മറ്റൊരു താമസക്കാരനിൽനിന്ന് ഒരു മെസേജ്. ഒരു ഒടിപി നമ്പർ വന്നിട്ടുണ്ടാകും, അതൊന്നു ഫോർവേഡ് ചെയ്തു തരൂ എന്നായിരുന്നു സന്ദേശം. പുതിയ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കുന്ന കാര്യം അൽപം മുമ്പ് ചർച്ച ചെയ്തിരുന്നതിനാൽ മറ്റു സംശയങ്ങളൊന്നും തോന്നിയില്ല. സന്ദേശം കിട്ടിയ ആൾ ആറക്ക ഒടിപി നമ്പർ അയച്ചു കൊടുത്തു. പിറ്റേന്നു നഗരത്തിലെ പ്രധാന ബാങ്കുകളിലൊന്നിലെ ഉന്നതന് ഒരു മെസേജ്. അയച്ചിരിക്കുന്നത് പരസ്യ മേഖലയിലെ ഉന്നതൻ. തനിക്ക് അത്യാവശ്യമായി ഒരു 10,000 രൂപയുടെ ആവശ്യമുണ്ട്, പെട്ടെന്ന് അയച്ചു തരാമോ എന്നുമായിരുന്നു സന്ദേശം.

ബാങ്കിലെ ഉന്നതന് പെട്ടെന്നു തന്നെ കാര്യം പിടികിട്ടി. തന്റെ യുപിഐ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ അക്കൗണ്ട് നമ്പർ അയച്ചു തരാനും പറഞ്ഞതോടെ സന്ദേശം അയച്ചയാൾ ഉടൻ അതും അയച്ചു. അക്കൗണ്ടിലെ പേരും അക്കൗണ്ട് നമ്പറുമെല്ലാം ഉൾപ്പെടെയായിരുന്നു ഇത്. എന്തായാലും പണം നഷ്ടമായില്ല. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന ഓരോരുത്തരുടെയും ഫോണിൽനിന്ന് ആ ഫോണിലുള്ള വാട്സാപ് ഗ്രൂപ്പിലെ നമ്പറുകളിലേക്കാണു സന്ദേശം പോകുന്നത്. അത് സാധ്യമാകുന്നതാകട്ടെ, ഫോണിലെത്തുന്ന ഒടിപി നമ്പർ പങ്കുവയ്ക്കുന്നതിലൂടെയും.
സംസ്ഥാനത്ത് വ്യാപകമായി വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സാപ്പിൽനിന്നു ധനസഹായ അഭ്യർഥനയ്ക്കു പുറമേ ബ്ലാക്മെയിൽ ഉൾപ്പെടെയുള്ളവയും നടക്കുന്നു എന്നാണ് എറണാകുളത്തുൾപ്പെടെ സൈബർ പൊലീസിനു ലഭിച്ചിരിക്കുന്ന നൂറുകണക്കിന് പരാതികൾ.
ഒരാളുടെ വാട്സാപ് നമ്പർ ഹാക്ക് ചെയ്തശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സാപ് നമ്പറുകൾ തുടർന്ന് ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. ഹാക്ക് ചെയ്യുന്ന നമ്പർ ഉൾപ്പെട്ടിട്ടുള്ള അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാൻ തട്ടിപ്പുകാർക്കു വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പു രീതിയുടെ അപകടം. മാത്രമല്ല, വാട്സാപ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പഴ്സനൽ മെസേജുകളിലേക്കും ചിത്രങ്ങൾ, വിഡിയോ എന്നിവയിലേക്കുമെല്ലാം തട്ടിപ്പുകാർക്ക് ആക്സസ് ലഭിക്കും. തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇര ‘തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പു മെസേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും അയച്ചാലും ഈ മെസേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നുവെന്ന പ്രശ്നവും സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിഹരിക്കാൻ കഴിയാത്തത്ര പരാതികളാണ് ഈ വിധത്തിൽ ഉയർന്നിരിക്കുന്നതെന്ന് സൈബർ പൊലീസ് പറയുന്നു. അതിനാൽ അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളിൽ നിന്നുൾപ്പെടെ ഒടിപി നമ്പറുകൾ പറഞ്ഞു കൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകൾക്കു ഒരു കാരണവശാലും മറുപടി നൽകരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകുന്നു.