നെഞ്ചിടിപ്പേറ്റി 14 റൗണ്ടുകൾ, ഒടുവിൽ ഷാഫിയെയും ‘ഓവർടേക്ക്’ ചെയ്ത് രാഹുൽ; റെക്കോർഡ് ജയം– ഗ്രാഫിക്സ്
തിരഞ്ഞെടുപ്പിൽ ത്രില്ലടിപ്പിക്കാൻ പാലക്കാടോളം പോന്ന ഒരു മണ്ഡലം കേരളത്തിലില്ലെന്നു വീണ്ടും തെളിയിച്ചാണ് ഇന്നു ഫലം പുറത്തുവന്നത്. പോസ്റ്റൽ വോട്ടുകൾ മുതൽ പത്താം റൗണ്ടു വരെ നെഞ്ചിടിപ്പേറ്റിയ വോട്ടെണ്ണൽ യാത്ര ഒടുവിലത്തെ റൗണ്ടുകളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മാത്രം പിന്തുണച്ച് മുന്നേറി. വയനാട്ടിൽ പ്രിയങ്കയുടെ ലക്ഷം ഭൂരിപക്ഷത്തിലേക്കുള്ള പടികൾ മാത്രമായി ഓരോ റൗണ്ടും മാറിയപ്പോൾ, ചേലക്കരയിൽ ഇടതുകോട്ട ഇളക്കം തട്ടാതെ നിലനിന്നപ്പോൾ, പാലക്കാട് ഓരോ റൗണ്ടും സസ്പെൻസ് നിലനിർത്തി.

തിരഞ്ഞെടുപ്പിൽ ത്രില്ലടിപ്പിക്കാൻ പാലക്കാടോളം പോന്ന ഒരു മണ്ഡലം കേരളത്തിലില്ലെന്നു വീണ്ടും തെളിയിച്ചാണ് ഇന്നു ഫലം പുറത്തുവന്നത്. പോസ്റ്റൽ വോട്ടുകൾ മുതൽ പത്താം റൗണ്ടു വരെ നെഞ്ചിടിപ്പേറ്റിയ വോട്ടെണ്ണൽ യാത്ര ഒടുവിലത്തെ റൗണ്ടുകളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മാത്രം പിന്തുണച്ച് മുന്നേറി. വയനാട്ടിൽ പ്രിയങ്കയുടെ ലക്ഷം ഭൂരിപക്ഷത്തിലേക്കുള്ള പടികൾ മാത്രമായി ഓരോ റൗണ്ടും മാറിയപ്പോൾ, ചേലക്കരയിൽ ഇടതുകോട്ട ഇളക്കം തട്ടാതെ നിലനിന്നപ്പോൾ, പാലക്കാട് ഓരോ റൗണ്ടും സസ്പെൻസ് നിലനിർത്തി. 2019ൽ ഷാഫി പറമ്പിലും ഇ.ശ്രീധരനും തമ്മിലുള്ള പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ വോട്ടെണ്ണൽ ദിനം. ഷാഫി കൈമാറിയ ബാറ്റൺ ഒടുവിൽ രാഹുൽ തന്നെ ഫിനിഷിങ് പോയന്റിൽ എത്തിച്ചെങ്കിലും ഒരുവേള കൃഷ്ണകുമാർ വമ്പൻ വെല്ലുവിളി ഉയർത്തി. അവസാന റൗണ്ടുകളിൽ മാത്രമാണ് രണ്ടാമതെങ്കിലും എത്താൻ ഇടതുപക്ഷ സ്ഥാനാർഥിക്ക് കഴിഞ്ഞത്. വോട്ടെണ്ണൽ ദിനത്തിൽ പാലക്കാടിന്റെ കുതിപ്പ് ഒന്നു പരിശോധിക്കാം.
പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 53 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലായിരുന്നു മുന്നിൽ. ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന് 283 വോട്ടും എൽഡിഎഫ് സ്ഥാനാർഥി പി.സരിന് 158 വോട്ടുമാണ് ലഭിച്ചത്. എന്നാൽ ഒന്നാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾത്തന്നെ ലീഡ് നില മാറി. കൃഷ്ണകുമാർ മുന്നിലെത്തി; തൊട്ടുപിന്നിലായി രാഹുലും. രണ്ടാം റൗണ്ടിൽ നേരിയ ലീഡുയർത്തിയ രാഹുൽ മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ബിജെപി സ്ഥാനാർഥിയേക്കാൾ 1,176 വോട്ടിനു മുന്നിലെത്തി. സരിൻ അപ്പോൾ രാഹുലിനേക്കാൾ ആറായിരത്തോളം വോട്ടുകൾക്കു പിന്നിൽ മൂന്നാമത്.
അഞ്ചാം റൗണ്ടിൽ 5703 വോട്ടു നേടിയ കൃഷ്ണകുമാർ വീണ്ടും മുന്നിലെത്തി. ആ റൗണ്ടിൽ രാഹുലിന് ലഭിച്ചത് 3322 വോട്ടുകളും സരിന് ലഭിച്ചത് 1359 വോട്ടുകളുമാണ്. ഏഴാം റൗണ്ടിൽ വീണ്ടും 1425 വോട്ടുകൾക്ക് രാഹുൽ മുന്നിലെത്തി. പിന്നീടങ്ങോട്ട് രാഹുലിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നു തന്നെ പറയാം. ഒരോ റൗണ്ടിലും ഭൂരിപക്ഷം ഉയർത്തിയായിരുന്നു രാഹുലിന്റെ മുന്നേറ്റം. ഒടുവിൽ 14ാം റൗണ്ടും എണ്ണിക്കഴിഞ്ഞപ്പോൾ പാലക്കാട് മണ്ഡലം ഇതുവരെ കണ്ടതിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക്.
ഏഴാം റൗണ്ടിലാണ് എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തിയത്. തുടർന്നുള്ള റൗണ്ടുകളിൽ സരിൻ രണ്ടാം സ്ഥാനത്തു തുടർന്നു. എങ്കിലും ആകെ വോട്ടിൽ രണ്ടാമതെത്താൻ സരിനായില്ല. അവസാന റൗണ്ടുകളിൽ വോട്ടെണ്ണിയ എൽഡിഎഫ് സ്വാധീന മേഖലകളിൽ 11,12, 13 റൗണ്ടുകളിൽ സരിൻ മുന്നിലെത്തിയെങ്കിലും അവസാന റൗണ്ടിൽ വീണ്ടും രാഹുലിന് വോട്ടുകൂടി.