തിരുവനന്തപുരം: പണാപഹരണക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ്് ദേവസ്വം കമ്മിഷണര്‍ ഓഫിസിലെ മുന്‍ ഹെഡ് ക്ലര്‍ക്ക് ജി. സുരേഷ് കുമാറിനെ രണ്ട് കേസുകളില്‍ വിവിധ വകുപ്പുകളിലായി കോടതി 24 വര്‍ഷം കഠിന തടവിനും 2,40,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 17 മാസം അധിക തടവ് അനുഭവിക്കണം. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതു കൊണ്ട് പ്രതിക്ക് നാലു വര്‍ഷം കഠിന തടവാകും അനുഭവിക്കേണ്ടി വരിക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പണാപഹരണക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഓഫിസിലെ മുന്‍ ഹെഡ് ക്ലര്‍ക്ക് ജി. സുരേഷ് കുമാറിനെ രണ്ട് കേസുകളില്‍ വിവിധ വകുപ്പുകളിലായി കോടതി 24 വര്‍ഷം കഠിന തടവിനും 2,40,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 17 മാസം അധിക തടവ് അനുഭവിക്കണം. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതു കൊണ്ട് പ്രതിക്ക് നാലു വര്‍ഷം കഠിന തടവാകും അനുഭവിക്കേണ്ടി വരിക. 

പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം. വി. രാജകുമാരയാണ് പ്രതിയെ ശിക്ഷിച്ചത്. ചെക്ക് മോഷണക്കേസില്‍ ഫോര്‍ട്ട് പൊലീസ് പ്രതിക്കെതിരെ കേസ് എടുത്തതിനു പിന്നാലെ നടന്ന ആഭ്യന്തര അന്വേഷണത്തിലാണ് ഇയാള്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതും വിജിലന്‍സ് പ്രതിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതും. അന്വേഷണത്തില്‍ പ്രതി അസിസ്റ്റന്റ് ദേവസ്വം കമ്മിഷമണറുടെ പേരില്‍ 1,34,412 രൂപ സ്വന്തമായി ചെക്ക് മുഖേന തട്ടിയെടുത്തതായും മറ്റൊരു കേസില്‍ 88,936 രൂപ തട്ടിയെടുത്തതായും കണ്ടെത്തി. 

ADVERTISEMENT

ദേവസ്വം വക രണ്ടു കെട്ടിടങ്ങളുടെ വാടകയായി 1,2450 രൂപ വീതം തട്ടിയെടുത്ത് അത് ബാങ്കില്‍ അടച്ചതായും വ്യാജ ചെല്ലാന്‍ ഉണ്ടാക്കി ബാങ്കിന്റെ വ്യാജ സീല്‍ പതിപ്പിച്ച് പണം തട്ടിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. 1994-96 കാലഘട്ടത്തിലായിരുന്നു പ്രതിയുടെ സാമ്പത്തിക തട്ടിപ്പ് മുഴുവനും നടന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രഞ്ജിത് കുമാര്‍. എല്‍. ആര്‍ ഹാജരായി.

English Summary:

G. Suresh Kumar, a former clerk at the Travancore Devaswom Board, has been sentenced to 24 years in prison for financial embezzlement