കോട്ടയം ∙ വൈക്കം ഇന്ന് സ്വർഗതുല്യമായ ദേവസംഗമത്തിന് സാക്ഷിയാകും. ഇന്ന് വൈക്കത്തഷ്ടമി. വാഘ്രപാദ മഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീ സമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി. കാർത്തിക മാസത്തിലെ (വൃശ്ചികം) കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് ഇന്ന് വൈക്കത്തഷ്ടമി. അഷ്ടമി ദിനത്തിൽ വൈക്കത്തപ്പൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വൈക്കം ഇന്ന് സ്വർഗതുല്യമായ ദേവസംഗമത്തിന് സാക്ഷിയാകും. ഇന്ന് വൈക്കത്തഷ്ടമി. വാഘ്രപാദ മഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീ സമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി. കാർത്തിക മാസത്തിലെ (വൃശ്ചികം) കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് ഇന്ന് വൈക്കത്തഷ്ടമി. അഷ്ടമി ദിനത്തിൽ വൈക്കത്തപ്പൻ കൊടിമരച്ചുവട്ടിൽ ഉപവാസത്തിലാണെന്നാണ് വിശ്വാസം. അസുര നിഗ്രഹത്തിനു പോയ പുത്രൻ ഉദയനാപുരത്തപ്പനെ, ഉപവാസമനുഷ്‌ഠിച്ചു ദുഃഖത്തോടെ കാത്തിരിക്കുന്നതിന് ഭക്തസഹസ്രങ്ങൾ സാക്ഷ്യം വഹിക്കും.

രാത്രി പത്തോടെ വൈക്കത്തപ്പൻ കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നെള്ളും.  എഴുന്നള്ളിപ്പിനു ചെണ്ടമേളവും നാഗസ്വരവും ഇല്ല. തിടമ്പേറ്റുന്ന കൊമ്പന് ഇടംവലം രണ്ടാനകളുടെ അകമ്പടി മാത്രം. അധികം വൈകാതെ വടക്കേനട വഴി ഉദയനാപുരത്തപ്പൻ നാലമ്പലത്തിലേക്ക് എഴുന്നള്ളും. അസുരനിഗ്രഹത്തിനു ശേഷമുള്ള വരവിന് ഭക്തരുടെ ആരവങ്ങൾ അകമ്പടിയാകും. ശ്രീനാരായണപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിയും എഴുന്നള്ളത്തിന് അകമ്പടിയായുണ്ടാകും. അതോടെ ദേശമാകെ ഉത്സവമാകും. സമീപക്ഷേത്രങ്ങളിലെ ദേവീദേവന്മാരും മതിൽക്കകത്തേക്ക് എഴുന്നള്ളും. എല്ലാവരും ഒന്നിച്ചു വൈക്കത്തപ്പനു മുന്നിലേക്ക്. സ്വന്തം ഇരിപ്പിടം നൽകി വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പനെ അനുഗ്രഹിക്കും. ദേശദേവതകളുടെ സംഗമം ഇവിടെ നടക്കും. പിന്നെ വലിയ കാണിക്ക അർപ്പിക്കൽ.

ADVERTISEMENT

ദേവസംഗമത്തിനു ശേഷം എഴുന്നള്ളത്തുകൾ ഓരോന്നായി കൊടിമരച്ചുവട്ടിൽ എത്തും. ദേവീദേവന്മാർ ഓരോരുത്തരായി വൈക്കത്തപ്പനോടു വിടചൊല്ലി പിരിയും. ആദ്യം വിടപറയുന്നത് മൂത്തേടത്തുകാവ് ഭഗവതിയാണ്. ഒടുവിലാണ് ഉദയനാപുരത്തപ്പൻ ഉപചാരം ചൊല്ലി പിരിയുന്നത്. നാഗസ്വരത്തിൽ മുഴങ്ങുന്നത് വിഷാദരാഗമായ ‘ദുഃഖം ദുഃഖകണ്ഠാരം’. തീവെട്ടികളുടെ വെട്ടത്തിൽ വിഷാദരാഗത്തോടെയുള്ള വേർപിരിയൽ, അതോടെ ക്ഷേത്രാങ്കണത്തിൽ പെട്ടെന്നു മൂകതയാകും. ആനകളുടെ ചങ്ങലകളുടെ കിലുക്കം മാത്രം.

ഇന്ന് രാത്രി 11 മണിക്കാണ് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്ത്. ഞായറാഴ്ച പുലർച്ചെ രണ്ടിന് അഷ്ടമി വിളക്ക്. പുലർച്ചെ മൂന്നിന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. പിന്നെ  അടുത്ത അഷ്ടമിക്കായുള്ള കാത്തിരിപ്പ്.

English Summary:

Vaikathashtami festival at Vaikom MahadevaTemple today. Divine confluence of deities.