കേന്ദ്രസഹായം, ടൂറിസം, മെഡിക്കൽ കോളജ്...വയനാടിന്റെ പ്രിയങ്കരിയാകാൻ പ്രിയങ്കയ്ക്ക് കടമ്പകളേറെ
| Wayanad Loksabha Bypoll Election News
കൽപറ്റ∙ വയനാട് ജില്ല ഏറ്റവും മോശം സ്ഥിതിയിലൂടെ കടന്നുപോകുമ്പോഴാണ് ഇന്ദിര ഗാന്ധിയുടെ പിൻമുറക്കാരി എന്ന വിശേഷണത്തോടെ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്. കോൺഗ്രസ് കാടിളക്കി പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വോട്ട് പെട്ടിയിൽ വീണില്ല. ലക്ഷ്യം വച്ച ഭൂരിപക്ഷം നേടാനാകാത്തതു മുതൽ പ്രിയങ്കയെ ഇനി

കൽപറ്റ∙ വയനാട് ജില്ല ഏറ്റവും മോശം സ്ഥിതിയിലൂടെ കടന്നുപോകുമ്പോഴാണ് ഇന്ദിര ഗാന്ധിയുടെ പിൻമുറക്കാരി എന്ന വിശേഷണത്തോടെ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്. കോൺഗ്രസ് കാടിളക്കി പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വോട്ട് പെട്ടിയിൽ വീണില്ല. ലക്ഷ്യം വച്ച ഭൂരിപക്ഷം നേടാനാകാത്തതു മുതൽ പ്രിയങ്കയെ ഇനി കാത്തിരിക്കുന്നത് വെല്ലുവിളികളുടെ നാളുകളാണ്. ഉപതിരഞ്ഞെടുപ്പിനോട് ജനം വേണ്ടരീതിയിൽ പ്രതികരിച്ചില്ല എന്നത് പോളിങ്ങിൽ നിന്ന് വ്യക്തമാണ്. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ നാട് കടന്നുപോകുമ്പോൾ പ്രിയങ്കയുടെ വരവിനോട് പലരും നിസ്സംഗ മനോഭാവമാണ് പുലർത്തിയത്. അതുകൊണ്ട് ജനങ്ങളുടെ ഇടയിലേക്കിറങ്ങാതെ പ്രിയങ്കയ്ക്ക് മുന്നോട്ടു പോകുന്നത് ബുദ്ധിമുട്ടാകും.
ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് നാട് കരകയറിയിട്ടില്ല. ഫണ്ടനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രം ഉരുണ്ടു കളിക്കുകയാണ്. പാർലമെന്റിൽ എത്തിയാൽ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കേണ്ടി വരുന്ന വിഷയവും ഇതായിരിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് അർഹമായ സഹായങ്ങൾ എത്തിക്കുക എന്നതായിരിക്കും പ്രിയങ്കയെ കാത്തിരിക്കുന്ന ആദ്യത്തെ വെല്ലുവിളി.
കനത്ത മഴയും ഉരുൾപൊട്ടൽ ഭീതിയും മൂലം വയനാട്ടിലെ വിനോദ സഞ്ചാര മേഖല തകർന്നടിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള വെല്ലുവിളിയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രിയങ്കയ്ക്ക് മുന്നിൽ ആദ്യം വച്ചത്. പ്രചാരണത്തിന് എത്തിയപ്പോൾ കാരാപ്പുഴ ഡാമിൽ സിപ് ലൈനിലൂടെ സഞ്ചരിച്ച് രാഹുൽ വയനാട് സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പെട്ടിക്കട മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ടൂറിസം മേഖലയെ ആശ്രയിച്ച് പതിനായിരങ്ങളാണ് വയനാട്ടിൽ ജീവിക്കുന്നത്. തകർന്നു തരിപ്പണമായ വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാൻ പ്രിയങ്കയ്ക്ക് അംബാസഡറായി പ്രവർത്തിക്കേണ്ടി വരും.
പതിറ്റാണ്ടുകളായി വയനാട്ടുകാർ ഉന്നയിക്കുന്ന ആവശ്യമാണ് മെഡിക്കൽ കോളജ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളജിന് തറക്കല്ലിട്ടതാണ്. പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് എന്ന ബോർഡ് സ്ഥാപിച്ചതല്ലാതെ പ്രത്യേകിച്ചൊന്നുമുണ്ടായില്ല. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിൽ പ്രധാന വിഷയമായിരുന്നു മെഡിക്കൽ കോളജ്. എല്ലാപരിശ്രമങ്ങളും മെഡിക്കൽ കോളജിന് വേണ്ടി നടത്തുമെന്നാണ് ഉറപ്പ് നൽകിയത്. മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാനായാൽ വലിയ നേട്ടമായിരിക്കും.
കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരിന്റെ കടുംപിടിത്തം മൂലമാണ് രാത്രിയാത്രാ നിരോധനം നീക്കാത്തതെന്നാണ് എൽഡിഎഫ് പ്രചാരണം. പ്രിയങ്ക ഗാന്ധി എത്തുന്നതോടെ കർണാടകയുടെ മേൽ സമ്മർദം ചെലുത്തി രാത്രിയാത്രാ നിരോധനം നീക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ. രാത്രിയാത്രാ നിരോധനം നീക്കാനായാൽ വിനോദ സഞ്ചാരമേഖലയിലും ചരക്കു നീക്കത്തിലും വലിയ കുതിച്ചുചാട്ടമുണ്ടാകും. അമ്പത്തിരണ്ടാം വയസ്സിൽ നെഹ്രു കുടുംബത്തിലെ ഇളമുറക്കാരി ആദ്യമായി പാർലമെന്റിൽ എത്തുമ്പോൾ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. മണ്ഡലത്തിലെ ദുരിതങ്ങൾക്ക് ആശ്വാസം കണ്ടെത്തുക എന്നതിനൊപ്പം ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് ഉത്തേജനമാകുന്നതിനും വേണ്ടി പ്രിയങ്കയ്ക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വരും.