കൊച്ചി∙ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി ആലുവ സ്വദേശിയായ നടി. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മനോരമ ന്യൂസിനോടു വ്യക്തമാക്കി. വെള്ളിയാഴ്ചയാണു കേസുകള്‍ പിന്‍വലിക്കുമെന്നു നടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി ആലുവ സ്വദേശിയായ നടി. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മനോരമ ന്യൂസിനോടു വ്യക്തമാക്കി. വെള്ളിയാഴ്ചയാണു കേസുകള്‍ പിന്‍വലിക്കുമെന്നു നടി പ്രഖ്യാപിച്ചത്.

ബന്ധുവായ യുവതി നല്‍കിയ പോക്സോ കേസില്‍ പൊലീസ് സഹായിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റമെന്ന പ്രഖ്യാപനം. എന്നാൽ പ്രതികരണം വൈകാരികമായിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെന്നും നടി വിശദീകരിച്ചു.

ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെയുള്ള ഏഴുപേർക്കെതിരെയാണ് പരാതി നൽകിയത്. പരാതികളിൽ കേസ് റജിസ്റ്റർ ചെയ്ത പ്രത്യേക അന്വേഷണസംഘം നടിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് കഴിഞ്ഞ ദിവസം പരാതികൾ പിൻവലിക്കുന്നുവെന്ന് നടി പറഞ്ഞത്.

പ്രായപൂർത്തിയാവാത്ത, ബന്ധുവായ പെൺകുട്ടിയെ ചെന്നൈയിൽ കൊണ്ടുപോയി പലർക്കും കൈമാറി എന്ന പരാതിയിൽ നടിക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. സമൂഹനന്മയ്ക്കു വേണ്ടി മുന്നോട്ടുവന്ന തന്നെ പൊലീസും സർക്കാരും കേസിൽ സഹായിച്ചില്ലെന്നും നിരപരാധിയായ തനിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.

English Summary:

Sexual Harassment Case - Actress from Aluva will not withdraw cases against actors, says her reaction was emotional, husband supports moving forward