മുംബൈ ∙ അസ്ഥിരതയും അനിശ്ചിതത്വവും അരങ്ങുവാണ അഞ്ച് വർഷത്തെ രാഷ്ട്രീയ കാലാവസ്ഥയ്‌ക്കൊടുവിൽ മഹായുതി സഖ്യം കേവലഭൂരിപക്ഷം ഉറപ്പിക്കുമ്പോൾ വിജയത്തിലെ നായകനായി ദേവേന്ദ്ര ഫഡ്നാവിസ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം മാസങ്ങൾക്കുള്ളിൽ മുന്നണിയെ മിന്നുന്ന ജയത്തോടെ ഭരണത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരിൽ ഒന്നമനാണ് ഫഡ്നാവിസ്. മഹായുതി സഖ്യം മിന്നുന്ന ജയം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്ത സാഹചര്യത്തിൽ 54 –കാരനായ ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരാണ് സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയാകാൻ ഉയർന്നു കേൾക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗൺസിലറായും പിന്നീട് നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായും തുടർന്ന് മഹാരാഷ്ട്രയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായുമുള്ള ദേവേന്ദ്ര ഫഡ്നാവിസിന്റെ രാഷ്ട്രീയ വളർച്ച സ്ഥിരതയുള്ളതായിരുന്നു. 2014 ഒക്ടോബർ 31 മുതൽ 2019 നവംബർ 12 വരെ അഞ്ച് വർഷവും പിന്നീട് 2019 നവംബർ 23 മുതൽ നവംബർ 28 വരെ അഞ്ച് ദിവസവും സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ്, തുടർന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചു.

ADVERTISEMENT

1989–ൽ എബിവിപിയിലൂടെയാണ് ദേവേന്ദ്ര ഫഡ്നാവിസ് വിദ്യാർഥി രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 22 –ാം വയസിൽ നാഗ്പൂരിൽ കൗൺസിലറായ അദ്ദേഹം 1997 ൽ 27–ാം വയസിൽ നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. 1999–ൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. 2014–ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് മഹാരാഷ്ട്രയിൽ പ്രചാരണം നടത്തിയതെങ്കിലും പാർട്ടിയുടെ വിജയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് നിർണായക പങ്കാണ് വഹിച്ചത്. ‘നാഗ്പൂർ രാജ്യത്തിന് നൽകിയ സമ്മാനമാണ് ദേവേന്ദ്ര ഫഡ്നാവിസ്’ എന്നായിരുന്നു നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചത്.

മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ഫഡ്നാവിസ് മുഖ്യമന്ത്രി പദത്തിലെത്തി. 2019–ൽ വീണ്ടും ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രിപദത്തെ ചൊല്ലി ശിവസേനയുമായി അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഷ്ട്രീയ നാടകങ്ങൾക്ക് അരങ്ങൊരുങ്ങി. ശിവസേന മുന്നണി വിട്ടതോടെ എൻസിപി നേതാവ് അജിത് പവാറിനെ ഒപ്പംകൂട്ടി രണ്ടാം തവണയും മുഖ്യമന്ത്രിയായി ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, സുപ്രീംകോടതി ഉത്തരവിട്ട അവിശ്വാസ പ്രമേയം നടക്കുന്നതിന് മുമ്പ്, മുഖ്യമന്ത്രിപദത്തിൽ നിന്ന് ഫഡ്നാവിസ് രാജിവച്ചു.

ADVERTISEMENT

2022 ജൂണിൽ, ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയ്ക്കുള്ളിൽ ഉയർന്ന കലാപത്തെത്തുടർന്ന്, ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപീകരിച്ചപ്പോൾ, ഉപമുഖ്യമന്ത്രിയായി സർക്കാരിൽ തിരിച്ചെത്താൻ ബിജെപി നേതൃത്വം ഫഡ്നാവിസിനോട് നിർദ്ദേശിച്ചു. തുടക്കത്തിൽ വിമുഖത കാട്ടിയെങ്കിലും, ഫഡ്നാവിസ് ചുമതല ഏറ്റെടുത്ത്, പാർട്ടി നേതൃത്വത്തോടുള്ള വിശ്വസ്തത പ്രകടിപ്പിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജനം വലിയ തർക്കങ്ങളില്ലാതെ പൂർത്തിയാക്കുന്നതിലും പ്രചാരണം നയിച്ച് മുന്നണിയെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 

English Summary:

Devendra Fadnavis emerges as Maharashtra's man of the moment