ADVERTISEMENT

വാഷിങ്ടൻ‌∙ ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‌യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ (മുൻപ് ട്വിറ്റർ) പോസ്റ്റ്.

“ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. തിരഞ്ഞെടുപ്പു കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയ ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’– ഇതായിരുന്നു മസ്കിന്റെ എക്സിലെ പോസ്റ്റ്.

യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോർണിയയിൽ ഇനിയും 300,000 വോട്ടുകൾ എണ്ണിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പിലെ വിജയിയായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കപ്പെട്ടിട്ട് ആഴ്ചകളായി. ഏകദേശം 39 ദശലക്ഷം പേരുള്ള കലിഫോർണിയ യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്. ഏറ്റവും മന്ദഗതിയിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ കണക്കാക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണിത്. 2020ലെ തിരഞ്ഞെടുപ്പിലെന്നപോലെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കാമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com