പുതുപ്പള്ളി∙ പാലക്കാട് തോറ്റെന്നു പറയാൻ സിപിഎം ആർജവം കാണിക്കണമെന്നും വോട്ടു ചെയ്ത ജനങ്ങളെ കളിയാക്കരുതെന്നും നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ വിജയത്തിനു ശേഷം പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിക്കാൻ എത്തിയതായിരുന്നു രാഹുൽ. ‘‘എസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുപ്പള്ളി∙ പാലക്കാട് തോറ്റെന്നു പറയാൻ സിപിഎം ആർജവം കാണിക്കണമെന്നും വോട്ടു ചെയ്ത ജനങ്ങളെ കളിയാക്കരുതെന്നും നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ വിജയത്തിനു ശേഷം പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രാഹുൽ. ‘‘എസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട് എടുത്തതു മുസ്‌ലിം ലീഗാണ്. ആ ലീഗിനൊപ്പം എസ്ഡ‍ിപിഐ ചേർന്നെന്നു പറഞ്ഞാൽ തമാശയാണ്. എസ്ഡിപിഐക്ക് എത്ര വോട്ടാണ് പാലക്കാടുള്ളത്. എല്ലാത്തരം വർഗീയതയ്ക്ക് എതിരെയുമുള്ള വിജയമാണു പാലക്കാട് സംഭവിച്ചത്. വർഗീയത ഇളക്കി വിടാൻ സിപിഎമ്മും ബിജെപിയും പാലക്കാട് ശ്രമിച്ചു. മുനമ്പം വിഷയത്തിൽ ജനങ്ങളുടെ മനസ്സിൽ ആശങ്ക വിതറുന്നത് ആർഎസ്എസും സിപിഎമ്മുമാണ്. പാലക്കാട് അവസാന ദിനം രണ്ട് പത്രത്തിൽ മാത്രം പരസ്യം നൽകി വർഗീയത ഇളക്കാൻ ശ്രമിച്ചു. വർഗീയ ധ്രുവീകരണമാണ് എന്നു പറഞ്ഞ് പാലക്കാട്ടുകാരെ വീണ്ടും പരിഹസിച്ചാൽ അതിനുള്ള മറുപടി 2026ൽ അവർ നൽകും’’ – രാഹുൽ പറഞ്ഞു.

‘‘അടുത്ത വർഷത്തെ തദ്ദേശ തിര‍ഞ്ഞെടുപ്പിൽ പാലക്കാട് തിരിച്ചു പിടിക്കാനുള്ള പ്രവർത്തനം ആരംഭിക്കും. പാലക്കാട് മെഡിക്കൽ കോളജ് വികസനമാണ് ആദ്യ പരിഗണനയെന്നും രാഹുൽ പറഞ്ഞു. എയിംസ് നിലവാരം ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ പാലക്കാട് ദേശീയ പാതയോരത്ത് മെഡിക്കൽ കോളജ് ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടുകൾ തിരിച്ചടിയാണ്. പാലക്കാട് ജില്ലയ്ക്കു തന്നെ പ്രയോജനപ്പെടുന്നതാണു മെഡിക്കൽ കോളജ്. മുൻ എംഎൽഎ ഉദ്ഘാടനം മാത്രം ബാക്കി വച്ച ഒട്ടേറെ പദ്ധതികളുണ്ട്. എംപിയുടെയും മുൻ എംഎൽഎയുടെയും ഉപദേശങ്ങൾ സ്വീകരിച്ചു മുന്നോട്ടു പോകും’’ – രാഹുൽ പറഞ്ഞു. 

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോൾ. പി.സി.വിഷ്ണുനാഥ്, കെ.സി.ജോസഫ് തുടങ്ങിയവർ സമീപം. (ചിത്രം: റിജോ ജോസഫ്∙ മനോരമ)
ADVERTISEMENT

∙ ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ് 

‘‘ജനങ്ങളുമായുള്ള ബന്ധത്തിന്റെ സ്കൂളാണ് ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്. ജനങ്ങളുമായുള്ള ബന്ധത്തിന്റെ ആദ്യ മാതൃക ഉമ്മൻ ചാണ്ടിയാണ്. അത് അനുകരിക്കാൻ ശ്രമിക്കാനെ കഴിയൂ. അങ്ങനെ ഒരാളാകാൻ കഴിയില്ല. പാലക്കാട്ടേക്കുള്ള യാത്ര മാത്രമല്ല, രാഷ്ട്രീയ യാത്ര തുടങ്ങിയതു തന്നെ ഇവിടെ നിന്നാണെന്നും രാഹുൽ പറഞ്ഞു. ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആദ്യം ഓർക്കുന്ന പേര് ഉമ്മൻ ചാണ്ടിയുടെതാണ്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹം ഇല്ലാത്തതു നിർഭാഗ്യമാണ്. ചാണ്ടി ഉമ്മൻ വിദേശത്താണ്. അത് ഇനി വിവാദമാക്കേണ്ട. അദ്ദേഹം വിഡിയോ കോൾ ചെയ്തിരുന്നു. അടുത്തയാഴ്ച അദ്ദേഹം വരുമ്പോൾ ഒന്നുകൂടി പുതുപ്പള്ളിയിൽ വരണമെന്നു പറഞ്ഞിട്ടിട്ടുണ്ട്’’ – രാഹുൽ പറഞ്ഞു. പി.സി.വിഷ്ണുനാഥ് എംഎൽഎ, മുൻ എംഎൽഎ കെ.സി.ജോസഫ് തുടങ്ങിയവർക്കൊപ്പമാണ് രാഹുൽ പുതുപ്പള്ളിയിൽ എത്തിയത്.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോൾ. പി.സി.വിഷ്ണുനാഥ്, കെ.സി.ജോസഫ് തുടങ്ങിയവർ സമീപം. (ചിത്രം: റിജോ ജോസഫ്. മനോരമ)
English Summary:

Palakkad By Election Result 2024 - Rahul Mamkootathil Slams CPM