9 ദിവസം കൊണ്ട് 41 കോടി; ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം, തീർഥാടകരുടെ എണ്ണത്തിലും വർധന
ശബരിമല∙ നട തുറന്ന് ഒൻപത് ദിവസം പൂർത്തിയാവുമ്പോൾ വരുമാനത്തിലും തീർഥാടകരുടെ എണ്ണത്തിലും വൻ വർധനവ്. 41.64 കോടിയാണ് ഇതുവരെയുള്ള വരുമാനം. മുൻ വർഷത്തെക്കാൾ 13 കോടിയുടെ വർധനവ്. ഭക്തരുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്. മുൻ വർഷത്തേക്കാൾ 3 ലക്ഷം പേർ കൂടുതൽ എത്തി.

ശബരിമലയിൽ അപ്പം വരുമാനം 9 ദിവസത്തിനുള്ളിൽ 2.21 കോടി. കഴിഞ്ഞ തവണ ഈ സമയം 1.80 കോടിയായിരുന്നു വരുമാനം. അരവണ വരുമാനം 17.71 കോടിയാണ്. മുൻ വർഷം ഇത് 11.57 കോടിയായിരുന്നു. കാണിക്കയായി ഇതു വരെ 13.92 കോടി ലഭിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 9.3 കോടിയാണ് ലഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീർഥാടകർ വിശ്രമിക്കുമ്പോഴും മറ്റും സ്വകാര്യ വസ്തുക്കൾ സൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് സന്നിധാനം പൊലീസ് പറഞ്ഞു. ശബരിമലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ സ്ഥിരം സംവിധാനമാണ് സന്നിധാനം പൊലീസ് സ്റ്റേഷൻ. വർഷത്തിൽ മുഴുവൻ സമയവും ഇവിടെ പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. പമ്പയിലെ പൊലീസ് സ്റ്റേഷനു കീഴിലാകും സാധാരണ സമയങ്ങളിൽ പ്രവർത്തനം. മണ്ഡല മകര വിളക്ക് കാലത്തു മാത്രം കേസെടുക്കുന്ന തിനുള്ള പ്രത്യേകാധികാരമുണ്ട്.