‘തോൽവിയുടെ പേരിൽ തളർത്താൻ നോക്കേണ്ട; സരിൻ തിളങ്ങുന്ന നക്ഷത്രം’: എ.കെ.ബാലൻ
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പി.സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം

പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പി.സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം പൂർണമായും സംരക്ഷിക്കും. പോളിങ് ശതമാനം കുറഞ്ഞിട്ടും പാർട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ലെന്നും ബാലൻ പറഞ്ഞു.
വർഗീയ ശക്തികളുടെ വഴിവിട്ട സഹായം യുഡിഎഫ് നേടി. നയത്തിൽനിന്ന് മാറാൻ എൽഡിഎഫിനോ സിപിഎമ്മിനോ കഴിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനത്ത് ആയത്. രണ്ടാം സ്ഥാനത്തേക്കുള്ള വരവിന്‍റെ നല്ല സൂചനയായി തിരഞ്ഞെടുപ്പ് ഫലത്തെ കാണാമെന്നും ബാലൻ പറഞ്ഞു.
വടകര ഡീലെന്ന് നേരത്തെ പറഞ്ഞതാണ്. അതിന്‍റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്. സരിൻ നൽകിയ മുന്നറിയിപ്പ് ഇക്കാര്യത്തിൽ പൂർണമായും ശരിയായി. ചരിത്രത്തിലാദ്യമായാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽ നിന്ന് പ്രവർത്തിച്ചത്. യുഡിഎഫ് ആർഎസ്എസ് പാലം ആയിരുന്നു സന്ദീപ് വാരിയർ എന്നും ബാലൻ ആരോപിച്ചു.