മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് പിന്നാലെ സിഎൻജി വില കൂട്ടി കമ്പനികൾ; ഡൽഹിയിൽ ഒഴികെ വില വർധിച്ചത് 2 രൂപ
മുംബൈ∙ ഡൽഹി ഒഴികെയുള്ള ഇന്ത്യൻ നഗരങ്ങളില്‍ സിഎൻജി വില വർധിച്ചു. കിലോയ്ക്ക് 2 രൂപയാണ് കൂട്ടിയത്. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ വില വർധനവ് ഇല്ല. അതേസമയം ഡൽഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ വില വർധിച്ചിട്ടുണ്ട്. മുംബൈയിലും രാജ്യത്തെ മറ്റപ പല നഗരങ്ങളിലും സിഎൻജി വില കിലോഗ്രാമിന് 2 രൂപ വർധിപ്പിച്ചു. വില വർധനയുടെ കാരണം ഇതുവരെ കമ്പനികൾ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ രണ്ടു മാസമായി സിഎൻജിയുടെ ചില്ലറ വിൽപന വില മാറ്റമില്ലാതെ നിൽക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വില വർധന പ്രാബല്യത്തിൽ വരികയായിരുന്നു. ഇതോടെ മുംബൈയിൽ സിഎൻജി വില കിലോയ്ക്ക് 77 രൂപ ആയി. ഡൽഹിയുടെ സമീപ നഗരങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ 81.70 രൂപയാണ് പുതിയ വില.
ഹരിയാനയിലെ ഗുരുഗ്രാമിൽ സിഎൻജി കിലോഗ്രാമിന് 82.12 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ സിഎൻജി നിരക്ക് കിലോഗ്രാമിന് 75.09 രൂപയായി മാറ്റമില്ലാതെ തുടരുകയാണ്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹിയിലെ സിഎൻജി വിലയിലും മാറ്റം സംഭവിച്ചേക്കാം.