ഫഡ്നാവിസിന് പിന്തുണയുമായി അജിത് പവാർ; മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്ന് ഏക്നാഥ് ഷിൻഡെ, തീരുമാനം ഡൽഹിയിൽ
മുംബൈ ∙ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ പിന്തുണച്ച് അജിത് പവാർ. ഫഡ്നാവിസിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു. ആദ്യ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ വിഭാഗം.

മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ അഭ്യർഥിച്ച പശ്ചാത്തലത്തിൽ ഫഡ്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവരുമായി കേന്ദ്രമന്ത്രി അമിത് ഷാ ഡൽഹിയിൽ ചർച്ച നടത്തും. അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം 3 പാർട്ടികളുടെയും എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിലവിലെ നിയമസഭയുടെ കാലാവധി നാളെ അർധരാത്രി തീരുന്നതിനാൽ അതിനകം സർക്കാർ രൂപീകരിക്കേണ്ടതുണ്ട്. പ്രതിപക്ഷത്തെ ഒരു കക്ഷിക്കും മൊത്തം സീറ്റുകളുടെ പത്തിൽ ഒന്നുപോലും ലഭിക്കാത്തതിനാൽ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയായിരിക്കും വരുന്നത്.
മുഖ്യമന്ത്രിപദവിയിലേക്കു ഫഡ്നാവിസിന് എൻസിപി പിന്തുണ നൽകുമെന്ന് അജിത് പക്ഷ നേതാവായ ഛഗൻ ഭുജ്ബൽ പറഞ്ഞു. മുംബൈ, താനെ, പുണെ അടക്കം നഗരസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതുവരെ ഷിൻഡെയെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുമെന്ന് അഭ്യൂഹമുണ്ട്. മഹാരാഷ്ട്രയിൽ ഇന്ത്യാസഖ്യത്തെ കടപുഴക്കിയാണ് എൻഡിഎ വിജയിച്ചത്. ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന ‘മഹായുതി’ (എൻഡിഎ) 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റാണ്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റ് നേടി.
ആറു മാസം മുൻപത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 152 നിയമസഭാ സീറ്റിൽ മുന്നിട്ടുനിന്ന മഹാവികാസ് അഘാഡി മൂന്നിലൊന്നു സീറ്റിലേക്കൊതുങ്ങി. യഥാർഥ ശിവസേന തന്റേതെന്നു തെളിയിക്കുന്ന വിജയമാണ് ഏക്നാഥ് ഷിൻഡെ നേടിയത്. ഷിൻഡെ പക്ഷത്തിന് 57 സീറ്റ് ലഭിച്ചപ്പോൾ ഉദ്ധവ് പക്ഷത്തിന് ലഭിച്ചത് 20 സീറ്റ്. എൻസിപിയിലെ പിന്തുടർച്ചപ്പോരിൽ അജിത് പവാർ വിജയിച്ചു. അജിത് പവാർ പക്ഷത്തിന് 41 സീറ്റ് ലഭിച്ചപ്പോൾ ശരദ് പവാർ പക്ഷം 10 സീറ്റിലൊതുങ്ങി.