‘മതനിരപേക്ഷ കേരളത്തിന് മുന്നറിയിപ്പ്; യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചെന്ന എസ്ഡിപിഐ വാദം തള്ളാത്തതെന്ത്’
കൊച്ചി∙ പാലക്കാട്ടെ വിജയത്തിൽ ഒരു മതതീവ്രവാദ സംഘടനയ്ക്കും പങ്കില്ല എന്നു പറയാൻ യുഡിഎഫ് നേതൃത്വത്തിനു ധൈര്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ‘‘യുഡിഎഫിന്റെ ഈ നിലപാട് കേരളം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് എസ്‍ഡിപിഐ പിന്തുണ വാങ്ങുന്നതു സംബന്ധിച്ച് പാലക്കാട് സ്ഥാനാർഥി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ

കൊച്ചി∙ പാലക്കാട്ടെ വിജയത്തിൽ ഒരു മതതീവ്രവാദ സംഘടനയ്ക്കും പങ്കില്ല എന്നു പറയാൻ യുഡിഎഫ് നേതൃത്വത്തിനു ധൈര്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ‘‘യുഡിഎഫിന്റെ ഈ നിലപാട് കേരളം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് എസ്‍ഡിപിഐ പിന്തുണ വാങ്ങുന്നതു സംബന്ധിച്ച് പാലക്കാട് സ്ഥാനാർഥി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഉരുണ്ടു കളിക്കുകയായിരുന്നു. അതിലേറെ ഞെട്ടിപ്പിച്ച കാര്യം തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ആദ്യം ആഹ്ലാദ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. അതു മതനിരപേക്ഷ കേരളത്തിനാകെയുള്ള മുന്നറിയിപ്പാണ്’’– രാജേഷ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളാണ് യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചതെന്ന എസ്ഡിപിഐ അവകാശവാദത്തെ തള്ളിപ്പറയാൻ എന്തുകൊണ്ടാണ് ഒരു യുഡിഎഫ് നേതാവിന്റെയും നാവു പൊങ്ങാത്തത് എന്നും രാജേഷ് ചോദിച്ചു. അവരെ തള്ളിപ്പറയാൻ കഴിയാത്ത വിധത്തിൽ യുഡിഎഫ്, എസ്ഡിപിഐയുടെ തടവിലായിപ്പോയി എന്നല്ലേ കാണിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
‘‘ഞങ്ങൾ ഒരു കാലത്തും ജമാ അത്തെ ഇസ്‍ലാമിയുമായി കൂട്ടുകൂടിയിട്ടില്ല. ദേശാഭിമാനി എഡിറ്റോറിയലിൽ പറഞ്ഞത് ജമാ അത്തെ ഇസ്‍ലാമി ലോകത്തുണ്ടാകുന്ന എല്ലാ വിഷയങ്ങളെയും മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നവരാണ് എന്നാണ്. ജമാ അത്തെ ഇസ്‍ലാമിയുമായി ഒരു തരത്തിലും സിപിഎം സഹകരിച്ചിട്ടില്ല. ആര്‍എസ്എസിനെപ്പോലെ സിപിഎം എതിർക്കുന്ന സംഘടനയാണ് ജമാ അത്തെ ഇസ്‍ലാമി. ഗോൾവാൾക്കർ എന്താണോ ആർഎസ്എസിന്, അതുപോലെയാണ് ജമാ അത്തെ ഇസ്‍ലാമിക്ക് മൗദൂദി’’ – രാജേഷ് പറഞ്ഞു.