മാനന്തവാടി∙ വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ 3 കുടുംബങ്ങൾ വർഷങ്ങളായി താമസിച്ച് വന്നിരുന്ന കൂരകൾ വനം വകുപ്പ് പൊളിച്ച് മാറ്റി. വിദ്യാർഥികളും കൈക്കുഞ്ഞുങ്ങളും അടക്കമുള്ളവർ വീട് പൊളിച്ച് മാറ്റിയ സ്ഥലത്ത് തന്നെ അന്തി ഉറങ്ങിയ സാഹചര്യം ഉണ്ടായതോടെ കനത്ത പ്രതിഷേധം ഉടലെടുത്തു. ഒരു കുടുംബം മാത്രമാണ് വനഭൂമിയിൽ താമസിച്ചിരുന്നതെന്നും സ്വന്തമായി വേറെ സ്ഥലമുള്ള ഇവർക്ക് പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു വനപാലകരുടെ വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. ആദിവാസി കുടുംബങ്ങളുടെ വീടുകൾ ഒരു ബദൽ സംവിധാനവുമില്ലാതെ പൊളിച്ച് മാറ്റിയ വനം വകുപ്പ് നടപടിക്ക് എതിരെ തോൽപ്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം തുടങ്ങി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. വീട് പൊളിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുമെന്ന് ഇതിനകം വനം മന്ത്രിയുടെ വാർത്താക്കുറിപ്പ് ഇറങ്ങി. വീട് പൊളിച്ച കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കും വരെ വനം വകുപ്പിന്റെ ഡോർമെറ്ററിയിൽ താമസിപ്പിക്കുമെന്നും ഇവരുടെ ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുമെന്നും വൈൽ‍ഡ് ലൈഫ് വാർഡൻ രേഖാമൂലം ഉറപ്പ് നൽകി. കടുത്ത പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെയാണ് പ്രതിഷേധം അവസാനിച്ചത്. 

ADVERTISEMENT

മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിൽ അദ്ദേഹം 10 വർഷം പ്രസിഡന്റായിരുന്ന തിരുനെല്ലി പഞ്ചായത്തിലെ പണിയ ഉന്നതിയിലെ 3 കുടുംബങ്ങളാണ് വനം വകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായത്. ‘‘ഒരു മുന്നറിയിപ്പും ഇല്ലാതെ, വച്ച ചോറു തിന്നാൻ പോലും അനുവദിക്കാതെ തെരുവിലേക്ക് ഇറക്കി വിടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഞായറാഴ്ച രാത്രി കഴിഞ്ഞത് പൊളിച്ചിട്ട കുടിലിന്റെ തറയിലാണ്. ആനയും കടുവയും എല്ലാം വരുന്ന കാട്ടിലാണ് ഒരു ഷീറ്റുപോലും ഇല്ലാതെ കുട്ടികൾ അടക്കം ഒരു രാത്രി കഴിഞ്ഞത്.’’ – കിടപ്പാടം നഷ്ടമായ ലക്ഷ്മി പറഞ്ഞു. 

തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ കുടിലുകൾ വനംവകുപ്പ് പൊളിച്ചു നീക്കിയതിൽ പ്രതിക്ഷധിച്ച് വനംനകുപ്പ് ഓഫീസിനു മുൻപിൽ പ്രതിക്ഷേധിക്കുന്ന യുഡിഎഫ് പ്രവർത്തകർ (ചിത്രം :മനോരമ). (ചിത്രം : മനോരമ)

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടി.സിദ്ദിഖ് എംഎൽഎ, മുൻ മന്ത്രി പി.കെ.ജയലക്ഷ്‌മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫിന്റെ പ്രതിഷേധം. ബിജെപി നടത്തിയ പ്രതിഷേധത്തിന് ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹൻദാസ് നേതൃത്വം നൽകി.

English Summary:

Demolishing tribal huts: Protest against forest department