വയനാട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം കുറഞ്ഞതിനു പിന്നിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള ഉൾപ്പോരും. പാർട്ടി അംഗബലം കുറവായതിനാൽ പ്രചാണത്തിൽ സിപിഎം സൗകര്യങ്ങളാണ് സിപിഐ ആശ്രയിക്കുന്നത്. സത്യൻ മൊകേരിക്കായി പ്രചാരണത്തിൽ സിപിഎം സജീവമായി പങ്കെടുത്തില്ലെന്നാണ് സിപിഐയുടെ പരാതി. സ്ഥാനാർഥി പര്യടനത്തിന് കൂടെ പോകാൻ പോലും പലയിടത്തും ആളില്ലാത്ത അവസ്ഥയായിരുന്നു. ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം കുറഞ്ഞതിനു പിന്നിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള ഉൾപ്പോരും. പാർട്ടി അംഗബലം കുറവായതിനാൽ പ്രചാരണത്തിൽ സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങളെയാണ് സിപിഐ കൂടുതലായി ആശ്രയിച്ചിരുന്നത്. സത്യൻ മൊകേരിയുടെ പ്രചാരണത്തിൽ സിപിഎം സജീവമായി പങ്കെടുത്തില്ലെന്നാണ് സിപിഐയുടെ പരാതി. സ്ഥാനാർഥിയുടെ പര്യടനത്തിന് കൂടെ പോകാൻ പോലും പലയിടത്തും ആളില്ലാത്ത അവസ്ഥയായിരുന്നു.

ലോക്സഭാ സീറ്റിൽ വയനാട് ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലും എൽഡിഎഫ് കനത്ത തിരിച്ചടി നേരിട്ടു. ബത്തേരിയിലെ 97 ബൂത്തുകളിൽ ബിജെപിക്കു പിന്നിലാണ് എൽഡിഎഫ് സ്ഥാനാർഥി. മാനന്തവാടിയിൽ 39 ബൂത്തുകളിലും കൽപറ്റയിൽ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണുള്ളത്. മന്ത്രി ഒ.ആർ. കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിൽ പ്രിയങ്ക ഗാന്ധിക്കായിരുന്നു ലീഡ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് തിരുനെല്ലി പഞ്ചായത്ത്.

ADVERTISEMENT

സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രാദേശിക പ്രശ്നങ്ങളും വോട്ടുനിലയിൽ പ്രതിഫലിച്ചു. വർഷങ്ങൾക്കു മുൻപ് സിപിഐയും സിപിഎമ്മും തമ്മിലുണ്ടായ വിഷയങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചർച്ചയായി. സിപിഎം വിട്ട് സിപിഐയിലേക്കു വന്ന ഇ.ജെ. ബാബുവാണ് സിപിഐ ജില്ലാ സെക്രട്ടറി. തങ്ങളുടെ പ്രവർത്തകരെ സിപിഐ അടർത്തിക്കൊണ്ടുപോകുന്നുവെന്ന പരാതി സിപിഎമ്മിനുണ്ട്. അടുത്തിടെ മാനന്തവാടിയിലെ ഒഴക്കോടി, പായോട് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി സിപിഎമ്മുകാർ സിപിഐയിൽ ചേർന്നിരുന്നു. ഇത് ഇരു പാർട്ടികൾക്കുമിടയിൽ അസ്വാരസ്യത്തിനു കാരണമായിരുന്നു.

പോളിങ്ങിന് ഏതാനും ദിവസം മുൻപ് സിപിഐ ജില്ലാ സെക്രട്ടറിയുടേതായി വന്ന വിഡിയോ വലിയ ചർച്ചയായിരുന്നു. സിപിഎം വിട്ട് സിപിഐയിൽ വന്നവർക്ക് നൽകിയ സ്വീകരണയോഗത്തിൽ ഇ.ജെ.ബാബു എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്ന വിഡിയോ ആണ് പ്രചരിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞത് എന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. 2016ൽ സിപിഎം, സിപിഐ പ്രവർത്തകർ തമ്മിൽ മാനന്തവാടിയിലുണ്ടായ സംഘട്ടനത്തിന്റെ വിഡിയോയും ഈ തിരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കപ്പെട്ടു. ഈ വിഷയങ്ങളിൽ പാർട്ടി നൽകി വിശദീകരണം പലയിടത്തും എത്തിയതുമില്ല. ഇതിനിടെ ഇ.ജെ.ബാബു എഡിജിപി എം.ആർ.അജിത് കുമാറിെന രൂക്ഷമായി വിമർശിച്ചതും സിപിഎം കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു.

ADVERTISEMENT

വെറുതേ പണിയെടുക്കണോ ?

പ്രിയങ്ക ഗാന്ധി വിജയിക്കുമെന്ന തോന്നലിൽ ഭൂരിഭാഗം ഇടതുപക്ഷ പ്രവർത്തകരും തിരഞ്ഞെടുപ്പിനോട് നിസ്സംഗത പുലർത്തിയെന്നും ആരോപണമുണ്ട്. മത്സരിക്കാനില്ലെന്ന് ആനി രാജ നേരത്തേ വ്യക്തമാക്കിയതാണ്. ദുർബല സ്ഥാനാർഥിയെ നിർത്തി അനായാസ വിജയം പ്രിയങ്കയ്ക്ക് നൽകേണ്ടതില്ല എന്നായിരുന്നു സിപിഐയുെട തീരുമാനം. തുടർന്നാണ് സത്യൻ മൊകേരിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സിപിഎം പ്രവർത്തകർ പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കാര്യമായി ശ്രദ്ധ കൊടുത്തില്ല. എത്ര ശ്രമിച്ചാലും പ്രിയങ്ക തന്നെ ജയിക്കുമെന്നും വെറുതെ പണി എടുക്കണോ എന്നുമുള്ള മനോഭാവം എൽഡിഎഫ് പ്രവർത്തകർക്കിടയിലുണ്ടായിരുന്നു. ഭവന സന്ദർശനം അടക്കമുള്ള പ്രചാരണ പരിപാടികളിൽ ഇതു പ്രതിഫലിച്ചു.

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കാട്ടിക്കുളത്ത് വോട്ട് അഭ്യർഥിക്കുന്നു.

2019ൽ രാഹുൽ ഗാന്ധി മൽസരിച്ചപ്പോൾ പി.പി.സുനീർ 274,597 വോട്ടു നേടിയിരുന്നു. പക്ഷേ, സത്യൻ മൊകേരി ഇത്തവണ നേടിയത് 2,11,407 വോട്ടാണ്. 63,190 വോട്ടിന്റെ കുറവ്. ഇതേ സത്യൻ മൊകേരി 2014ൽ മത്സരിച്ചപ്പോൾ 356,165 വോട്ടാണ് നേടിയത്. ഇത്തവണ വോട്ടു കുറയാനുണ്ടായ കാരണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് സത്യൻ മൊകേരി മനോരമ ഓൺലൈനോട് പറഞ്ഞു. പാർട്ടി പറഞ്ഞതനുസരിച്ചാണ് സ്ഥാനാർഥിയായത്. വോട്ടു കുറഞ്ഞതിനെപ്പറ്റിയും കാരണങ്ങളെപ്പറ്റിയും പാർട്ടി പരിശോധിക്കും. വോട്ടു കുറഞ്ഞതിന്റെ കാരണങ്ങൾ പറയേണ്ടത് താനല്ല. പാർട്ടി കേന്ദ്രം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തും. മറ്റു കാര്യങ്ങളിലും പാർട്ടി വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Wayanad Byelection Result: CPM- CPI Clash about campaign