കൊച്ചി ∙ കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ പ്രതികൾ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപയ്ക്കു വേണ്ടി. പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. തൃക്കാക്കര മൈത്രിപുരം റോഡിൽ 11/347-എയിൽ ഗിരീഷ് ബാബു(45), എരൂർ കല്ലുവിള ഖദീജ (പ്രബിത–43) എന്നിവരെയാണു പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്താറുള്ള ജെയ്സിക്ക് അടുത്തയിടെ വീട് വിറ്റു 30 ലക്ഷം രൂപയോളം ലഭിച്ച വിവരം പ്രതികൾ അറിഞ്ഞിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ പ്രതികൾ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപയ്ക്കു വേണ്ടി. പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. തൃക്കാക്കര മൈത്രിപുരം റോഡിൽ 11/347-എയിൽ ഗിരീഷ് ബാബു(45), എരൂർ കല്ലുവിള ഖദീജ (പ്രബിത–43) എന്നിവരെയാണു പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്താറുള്ള ജെയ്സിക്ക് അടുത്തയിടെ വീട് വിറ്റു 30 ലക്ഷം രൂപയോളം ലഭിച്ച വിവരം പ്രതികൾ അറിഞ്ഞിരുന്നു. ജെയ്സി പുതിയ സ്വർണ വളകൾ വാങ്ങിയ വിവരവും ലഭിച്ചു. കടം ചോദിച്ചാൽ കിട്ടില്ലെന്ന് അറിയാവുന്നതു കൊണ്ടാണു കൊലപ്പെടുത്തി പണവും സ്വർണവും കവരാൻ ഇരുവരും തീരുമാനിച്ചത്.

പ്രതികൾ ഇരുവരും ഗൂഢാലോചന നടത്തി വൻ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഗിരീഷ് ബാബുവാണു കൊല നടത്തിയത്. ഖദീജയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമാണുള്ളത്. കാക്കനാട് ഇൻഫോപാർക്കിലെ സ്ഥാപനത്തിൽ കസ്റ്റമർ സപ്പോർട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ് ബാബു. ലോൺ ആപ്പുകളിൽ നിന്നു വായ്പയെടുത്തു ധൂർത്തടിച്ചു ജീവിക്കുന്ന ഗിരീഷിന്റെ 85 ലക്ഷം രൂപയിലേറെ വരുന്ന കടബാധ്യത തീർക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ADVERTISEMENT

കിടപ്പുമുറിയിൽ ഡംബെൽസ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കുളിമുറിയിൽ വലിച്ചു കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നു പൊലീസ് പറയുന്നു. ഗിരീഷ് ബാബുവിന്റെ കാമുകിയാണു ഖദീജ. ഇരുവരുടെയും സുഹൃത്താണു കൊല്ലപ്പെട്ട ജെയ്സി. ഓൺലൈൻ ഡേറ്റിങ് ആപ് വഴി ജെയ്സിയെ ബന്ധപ്പെട്ടു ഫ്ലാറ്റിൽ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ചാണു ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാർക്ക് ഇത്തരത്തിൽ സ്ത്രീകളെ എത്തിച്ചു നൽകുന്ന ഏജന്റ് ആയിരുന്നു ജെയ്സി. ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി.

17ന് രാവിലെ 10.20നാണു ഗിരീഷ് ബാബു അപ്പാർട്മെന്റിൽ എത്തിയത്. സിസിടിവിയിലൂടെ തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചാണ് എത്തിയത്. കൊലപാതകത്തിനു ശേഷം ജെയ്സിയുടെ 2 സ്വർണ വളകളും 2 മൊബൈൽ ഫോണുകളും കൈക്കലാക്കി ഫ്ലാറ്റ് പുറത്തു നിന്നു പൂട്ടിയ ശേഷമാണു പ്രതി കടന്നത്.

ADVERTISEMENT

തൃക്കാക്കര എസിപി പി.എ.ബേബിയുടെ മേൽനോട്ടത്തിൽ 15 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കളമശേരി ഇൻസ്പെക്ടർ എം.ബി.ലത്തീഫിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ സി.ആർ.സിങ്, എസ്ഐമാരായ സെബാസ്റ്റ്യൻ പി.ചാക്കോ, അരുൺകുമാർ, എഎസ്ഐമാരായ എ.ടി.അനിൽകുമാർ, കെ.എ.നജീബ്, സീനിയർ സിപിഒമാരായ മുഹമ്മദ് ഇസഹാക്ക്, വി.എസ്.ബിനു, എ.എസ്. അരുൺ, പി.എം.ഷമീർ , സിപിഒമാരായ മാഹിൻ, അബൂബക്കർ, വി.എ.ഷിബു , എൽ.കെ.അജേഷ് കുമാർ, ഷാജഹാൻ, ടി.എസ്.രാജേഷ് കുമാർ, ഷബ്ന ബി.കമൽ, സൈബർ സെൽ എസ്ഐ പ്രമോദ്, സിപിഒ അരുൺ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

English Summary:

Jaisy Abraham Murder: The accused committed the murder for 30 lakh rupees