‘ബിജെപിയുടെ വോട്ട് എവിടെ പോയെന്ന് സിപിഎം, ചോദിക്കാൻ എന്ത് അധികാരമെന്ന് ബിജെപി’; പാലക്കാട് നഗരസഭയിൽ കയ്യാങ്കളി
പാലക്കാട്∙ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിലാണ് നടുത്തളത്തിൽ ഏറ്റുമുട്ടിയത്. ബിജെപിയുടെ വോട്ട് എവിടെ പോയെന്ന് സിപിഎം കൗൺസിലർമാർ ചോദിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ബിജെപിയുടെ ആഭ്യന്തര കാര്യം ചോദിക്കാൻ സിപിഎമ്മിന് എന്ത് അധികാരമെന്ന് ബിജെപി അംഗങ്ങൾ ചോദിച്ചു.

ചെയർപഴ്‌സൻ പ്രമീള ശശിധരൻ അംഗങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തർക്കം കയ്യാങ്കളിയിലേക്ക് നീളുകയായിരുന്നു. സിപിഎം അംഗങ്ങളും ചെയർപഴ്‌സനും തമ്മിലും വാക്കുതർക്കമുണ്ടായി. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും തർക്കിക്കാൻ വരേണ്ടെന്നും ചെയർപഴ്‌സൻ അറിയിച്ചു. യുഡിഎഫിലെ കൗൺസിലർമാരെ ചർച്ചയ്ക്കു വിളിക്കുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി.
എന്നാൽ ഇതിനിടെ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. ചെയർപഴ്‌സനെതിരെ സിപിഎം അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ ബിജെപി അംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി. ഇതിനിടെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം എൻ.ശിവരാജനും കോൺഗ്രസ് അംഗം മൻസൂറും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നു മൂന്നു പാർട്ടിയിലെയും അംഗങ്ങളും പരസ്പരം ഏറ്റുമുട്ടി. ഒടുവിൽ ഏറെ നേരത്തിന് ശേഷമാണ് അംഗങ്ങളെ ശാന്തരാക്കി ഇരുത്തിയത്.