അമ്മുവിന്റെ മരണം: കേസിൽ കൂടുതൽ വകുപ്പുകൾ ചേർത്തു, അറസ്റ്റിലായ 3 പേരുടെയും ഫോണുകൾ പിടിച്ചെടുത്തു
പത്തനംതിട്ട∙ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിലെ കേസിൽ കൂടുതൽ വകുപ്പുകൾ ചേർത്തു. പട്ടികജാതി – പട്ടിക വർഗ പീഡന നിരോധന വകുപ്പുകളാണ് ചേർത്തത്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിക്ക് കൈമാറി. ഡിവൈഎസ്പിക്കാകും ഇനി അന്വേഷണ ചുമതല. അറസ്റ്റിലായ മൂന്ന് വിദ്യാർഥിനികളുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.

പത്തനംതിട്ട∙ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിലെടുത്ത കേസിൽ കൂടുതൽ വകുപ്പുകൾ ചേർത്തു. പട്ടികജാതി–പട്ടിക വർഗ പീഡന നിരോധന വകുപ്പുകളാണ് ചേർത്തത്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിക്ക് കൈമാറി. ഡിവൈഎസ്പിക്കാകും ഇനി അന്വേഷണ ചുമതല. അറസ്റ്റിലായ മൂന്ന് വിദ്യാർഥിനികളുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.
പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റിലായത്. വിദ്യാർഥിനികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ടും പ്രതികൾക്ക് എതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിനു നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിക്കുന്നത്.