അടൂരിൽ പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർഥിനി 5 മാസം ഗർഭിണി; പോക്സോ ചുമത്തി കേസെടുത്തു
അടൂർ∙ പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി 5 മാസം ഗർഭിണിയായിരുന്നതായി സൂചന. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുകയെന്നും പൊലീസ് പറഞ്ഞു. പനി ബാധിച്ച് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.

അടൂർ∙ പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നു സ്ഥിരീകരിച്ചു. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോക്സോ കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയാണ് മരണം. പെൺകുട്ടി കൈ ഞരമ്പ് മുറിച്ചിരുന്നതായും ആന്തരിക അവയവങ്ങൾക്ക് തകരാറു സംഭവിച്ചിരുന്നതായും സൂചനയുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങൾ അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 19ന് സ്കൂളിൽ നിന്ന് ഉല്ലാസ യാത്രയ്ക്ക് പോകാൻ വേണ്ടി വീട്ടുകാർ സ്കൂളിൽ കൊണ്ടുവിട്ടിരുന്നു. സ്കൂളിൽ നിന്ന് ഉല്ലാസ യാത്രയ്ക്കായി ബസ് പുറപ്പെട്ട് അൽപ്പദൂരം ചെന്നപ്പോൾ താൻ വരുന്നില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. പിന്നീട് സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാർ പെൺകുട്ടിയെ വിളിച്ചു കൊണ്ടു പോയതായും പറയുന്നു. പിന്നീട് പനി ബാധിച്ച പെൺകുട്ടിയെ ആദ്യം അടൂരിലുള്ള ജനറൽ മെഡിസിൻ വിഭാഗം ഡോക്ടറെ കാണിച്ച ശേഷം തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുയായിരുന്നു. നില ഗുരുതരമായതിനെ തുടർന്നാണ് ഇന്നലെ പുലർച്ചെ മരിച്ചത്.