തൃശൂർ പൂരം അലങ്കോലമാക്കിയതു പൊലീസ്: എതിർ സത്യവാങ്മൂലം നൽകി തിരുവമ്പാടി ദേവസ്വം
കൊച്ചി ∙ തൃശൂർ പൂരം അലങ്കോലമാക്കിയതു പൊലീസെന്ന് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയിൽ അറിയിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉൾപ്പെടെ ആവശ്യപ്പെട്ടു നൽകിയ ഹർജികളിലാണു തിരുവമ്പാടി ദേവസ്വത്തിനായി സെക്രട്ടറി ഗിരീഷ് കുമാർ എതിർ

കൊച്ചി ∙ തൃശൂർ പൂരം അലങ്കോലമാക്കിയതു പൊലീസെന്ന് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയിൽ അറിയിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉൾപ്പെടെ ആവശ്യപ്പെട്ടു നൽകിയ ഹർജികളിലാണു തിരുവമ്പാടി ദേവസ്വത്തിനായി സെക്രട്ടറി ഗിരീഷ് കുമാർ എതിർ സത്യവാങ്മൂലം നൽകിയത്. പൊലീസ് ഇടപെടലിനു കാരണമായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
പൂരവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും പൊലീസ് നടപടി അനാവശ്യവും അകാരണവും അടിസ്ഥാന രഹിതവുമായിരുന്നെന്നു എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. വെടിക്കെട്ടിനുവേണ്ട സാമഗ്രികൾ തയാറാക്കാൻപോലും പൊലീസ് തിരുവമ്പാടിയുടെ അംഗീകൃത തൊഴിലാളികളെയും വെടിക്കെട്ട് നടത്തുന്ന ലൈസൻസുള്ളവരെയും അനുവദിച്ചില്ല.
പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ ബല പ്രയോഗം നടത്തിയ പൊലീസിന്റെ അനാവശ്യ ഇടപെടൽമൂലം മഠത്തിൽവരവ് പേരിനു മാത്രമുള്ള ചടങ്ങായി ചുരുക്കേണ്ടിവന്നു. പൊലീസ് നടപടികൾ ഏകപക്ഷീയമായിരുന്നു. പൊലീസ് അപക്വമായാണു പെരുമാറിയത്. പൂരത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അറിവില്ലായ്മ മൂലമാകാം ഇത്തരത്തിൽ പെരുമാറിയത്. എഴുന്നള്ളിപ്പ് പൊലീസ് തടസ്സപ്പെടുത്തിയെന്നും എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയും ഗൂഢാലോചനയാണെന്നു കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് സഹിതം കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. പൊലീസിനെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ അടക്കം നൽകിയ ഹർജിയിലാണു മേയ് 21ലെ റിപ്പോർട്ട് ഉൾപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി എതിർസത്യവാങ്മൂലം നൽകിയത്.