കരാര്‍ അധ്യാപക നിയമന പട്ടിക ഗവർണർക്ക് അയച്ച് കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍
തിരുവനന്തപുരം∙ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ച കരാര്‍ അധ്യാപക നിയമന പട്ടികയും ഒരു സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പ്രമോഷന് കരാര്‍ അധ്യാപന പരിചയ കാലയളവ് കണക്കിലെടുക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനവും ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ച് കേരള വിസി ഡോ. മോഹന്‍ കുന്നുമ്മല്‍. യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അന്തിമ തീര്‍പ്പിന് വിധേയമാക്കാവുന്നതാണെന്ന സര്‍വകലാശാല നിയമം ചൂണ്ടിക്കാട്ടിയാണ് നടപടി.

തിരുവനന്തപുരം∙ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ച കരാര്‍ അധ്യാപക നിയമന പട്ടികയും ഒരു സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പ്രമോഷന്, കരാര്‍ അധ്യാപന പരിചയ കാലയളവ് കണക്കിലെടുക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനവും ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ച് കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അന്തിമ തീര്‍പ്പിന് വിധേയമാക്കാവുന്നതാണെന്ന സര്‍വകലാശാല നിയമം ചൂണ്ടിക്കാട്ടിയാണ് നടപടി.
കേരള സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ച നാലുവര്‍ഷ ബിരുദ കോഴ്‌സിന് പഠിപ്പിക്കുവാനുള്ള കരാര്‍ അധ്യാപകരുടെ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവും സിന്‍ഡിക്കേറ്റ് അംഗവുമായ ജെ.എസ്. ഷിജുഖാന്‍ അധ്യക്ഷനായ ഇന്റര്‍വ്യൂ ബോര്‍ഡ് പട്ടിക തയ്യാറാക്കുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിസി ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് റാങ്ക് പട്ടിക അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെ ബിജെപി അംഗം പി. എസ്. ഗോപകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് നടത്തുന്ന കരാര്‍ നിയമനങ്ങള്‍ അഞ്ചുവര്‍ഷം വരെ നീട്ടാനാകും. 75,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. ഈ വര്‍ഷം 12 പേരെയാണ് നിയമിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്റ് പ്രഫസര്‍മാര്‍ക്ക് സ്ഥിരം അസിസ്റ്റന്റ് പ്രഫസര്‍മാരുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. സ്ഥിരം നിയമനത്തിന് മുന്‍ പരിചയമായി ഈ കാലയളവ് കണക്കുകൂട്ടാനുമാകും.
സിന്‍ഡിക്കേറ്റിലെ തന്നെ സീനിയര്‍ വനിതാ പ്രഫസറെ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കണമെന്ന വിസിയുടെ നിര്‍ദ്ദേശം തള്ളിയാണ് ഷിജുഖാനെ ഇന്റര്‍വ്യൂ കമ്മിറ്റിയുടെ ചെയര്‍മാനായി സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. സിന്‍ഡിക്കേറ്റ് അംഗവും സിപിഎം അധ്യാപക സംഘടന നേതാവുമായ ഡോ: എസ്. നസീബിന് അസോസിയേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം നല്‍കുന്നതിന് കരാര്‍ നിയമന കാലാവധികൂടി കണക്കിലെടുക്കണമെന്ന സിന്‍ഡിക്കേറ്റിന്റെ മറ്റൊരു തീരുമാനവും അംഗീകരിക്കാന്‍ വിസി വിസമ്മതിച്ചുവെങ്കിലും ഭൂരിപക്ഷ തീരുമാന പ്രകാരം നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, സിന്‍ഡിക്കേറ്റ് തീരുമാനങ്ങളില്‍ പിഴവുണ്ടെങ്കില്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് അയയ്ക്കാമെന്ന സര്‍വകലാശാല വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് രണ്ട് വിഷയങ്ങളും ഗവര്‍ണറുടെ പരിഗണനയ്ക്ക് അയയ്ക്കാൻ വിസി തീരുമാനിച്ചത്.