‘ആരും അനാഥരാകില്ല’: കെ.പി.മധുവിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ സന്ദീപ് വാരിയർ
കൽപറ്റ ∙ ബിജെപിയിൽനിന്ന് രാജിവച്ച വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ സന്ദീപ് വാരിയരുടെ നീക്കം. മധുവുമായി സന്ദീപ് വാരിയർ സംസാരിച്ചു. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സന്ദീപ് ചർച്ച നടത്തിയത്. സന്ദീപ് വാരിയര്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും മധു പറഞ്ഞു.

കോൺഗ്രസിലേക്ക് വന്നാൽ ആരും അനാഥരാകില്ലെന്നായിരുന്നു സന്ദീപ് വാരിയരുടെ പ്രതികരണം. വെറുപ്പിന്റെ പ്രത്യയശാസ്ത്രം വെടിയുന്നവർക്ക് കോൺഗ്രസിലേക്ക് എത്താമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുമായി മാത്രമല്ല എൽഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചാൽ യുഡിഎഫുമായോ എൽഡിഎഫുമായോ സഹകരിക്കുമെന്നും മധു പറഞ്ഞു.
ബിജെപിയിലെ ഗ്രൂപ്പുവഴക്ക് കേന്ദ്ര നേതൃത്വം ഇടപെട്ട് തൽക്കാലം അവസാനിപ്പിച്ചാലും വീണ്ടും അടി തുടങ്ങും. രാജിവച്ചശേഷം ബിജെപിയിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ചില പ്രാദേശിക പ്രവര്‍ത്തകര്‍ അവരുടെ വിഷമം പറഞ്ഞിരുന്നുവെന്നും മധു പറഞ്ഞു. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് ആരോപിച്ച് ഇന്നലെയാണ് മധു രാജിവച്ചത്.