‘മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചു, ലോറി എന്തിലോ തട്ടിയപ്പോൾ വെട്ടിച്ചു; നിലവിളി ഉയർന്നു’
തൃശൂർ∙ യാത്രയ്‌ക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നും നാട്ടികയിൽ 5 പേരുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ ലോറിയുടെ ക്ലീനർ അലക്സിന്‍റെ മൊഴി. മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചു പോയെന്നാണ് അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു, അപ്പോൾ നിലവിളി കേട്ടു. അതോടെ കടന്നുകളയാൻ നോക്കിയെന്നുമാണ് അലക്സ് മൊഴി നൽകിയത്.

വൈകിട്ട് 5 മണിക്ക് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടു. മാഹിയിൽനിന്ന് മദ്യം വാങ്ങി. യാത്രയ്‌ക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ വണ്ടിയോടിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ 2 ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.
കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തിരുന്നു. മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവമായ നരഹത്യയ്‌ക്കാണ് പൊലീസ് കേസെടുത്തത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ റജിസ്ട്രേഷനും റദ്ദാക്കി.
കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാരി (20), ജീവന്‍ (4), വിശ്വ (1) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന്‍ (27), ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവർ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.