മോഷണത്തിന് തലേന്നും വളപട്ടണത്തെ വീട്ടിലെത്തി; പുറത്തുനിന്നും സഹായം? അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക്
കണ്ണൂര്‍∙ വളപട്ടണത്ത് ഒരു കോടി രൂപയും 300 പവന്‍ സ്വർണവും വജ്രാഭരണങ്ങളും കവര്‍ന്നതിനു തലേ ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയിരുന്നതായി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഗേറ്റിനു പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം.

കണ്ണൂര്‍∙ വളപട്ടണത്ത് ഒരു കോടി രൂപയും 300 പവന്‍ സ്വർണവും വജ്രാഭരണങ്ങളും കവര്‍ന്നതിനു തലേ ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയിരുന്നതായി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഗേറ്റിനു പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസിലാക്കിയാണ് മോഷണം നടത്തിയത്. വീടിനകത്ത് നിന്നും ലഭിച്ച ഉളിയും കൈവിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമാണ്. കേസ് അന്വേഷണം മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്‌റഫിന്റെ വീട്ടില്‍ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണം നടന്നതെന്നാണ് സംശയം. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്.