ADVERTISEMENT

ധാക്ക∙ ബംഗ്ലദേശിൽ ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് ധാക്ക ഹൈക്കോടതി. ഹർജി പരിഗണിക്കുന്നതിനിടെ പ്രതിഷേധങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. 

ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലദേശിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ചിറ്റഗോങ്ങിലും രംഗ്പുരിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

English Summary:

ISKCON Ban - Dhaka High Court refuses to ban ISKCON in Bangladesh despite protests following the arrest of Hindu spiritual leader Chinmoy Krishna Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com