സംഭാൽ പള്ളി സർവേ നിർത്തിവയ്ക്കണം; ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ
ന്യൂഡൽഹി∙ സംഭാൽ ഷാഹി ജമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സുപ്രീംകോടതിയിൽ ഹർജി നൽകി. സർവേ നടത്താനുള്ള കോടതി ഉത്തരവിനെതിരെയാണ് ഹർജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ പരിഗണിക്കും.

ന്യൂഡൽഹി∙ സംഭാൽ പള്ളി സർവേയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി ഷാഹി ജുമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി. സർവേ നടത്താനുള്ള കോടതി ഉത്തരവിനെതിരെയാണ് ഹർജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ പരിഗണിക്കും. മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് പ്രദേശിക കോടതിയിൽ നംവബർ 19ന് കേള ദേവി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഹർജി നൽകിയിരുന്നു.
തുടർന്നാണ് സർവേ നടത്താൻ കോടതി ഉത്തരവിടുന്നത്. കോടതി വിധിയുമായി 24ന് സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശത്തെ മുസ്‌ലിങ്ങൾ തടഞ്ഞു. ഇത് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 25 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.