തിരിച്ചറിയൽ രേഖ കരുതുക, യാത്ര ചെയ്യരുത്: പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ്
ഇസ്‌ലാമാബാദ്∙ ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. നിരന്തരമായി ഭീകരവാദികളുടെ ഭീഷണികൾ കാരണം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഇസ്‌ലാമാബാദ്∙ ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. ഭീകരരുടെ ആക്രമണ ഭീഷണിയുള്ളതിനാൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
സുന്നി-ഷിയാ വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയായ കുറം ജില്ലയിൽ ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിലത്തെ ആക്രമണം നടന്നത്.
യുഎസ് പൗരന്മാർക്കുള്ള നിർദേശങ്ങൾ
∙ പെഷവാറിലെ സെറീന ഹോട്ടലും സമീപ പ്രദേശങ്ങളും ഒഴിവാക്കുക.
∙ വിവരങ്ങൾക്കായി പ്രാദേശിക വാർത്തകൾ നിരീക്ഷിക്കുകയും വ്യക്തിഗത സുരക്ഷാ നടപടികൾ വീണ്ടും വിലയിരുത്തുകയും ചെയ്യുക.
∙ ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും തിരിച്ചറിയൽ രേഖ കൈവശം വയ്ക്കുകയും ചെയ്യുക
∙ പ്രാദേശിക അധികാരികളുമായി സഹകരിക്കണം.
∙ പാക്കിസ്ഥാനെപ്പറ്റിയുള്ള രാജ്യ സുരക്ഷാ റിപ്പോർട്ട് അവലോകനം ചെയ്യണം.