കസവുടുത്ത്, ഭരണഘടനയുടെ ചെറുമാതൃക ഉയർത്തി സത്യപ്രതിജ്ഞ; പ്രിയങ്ക വയനാട് എംപി
ന്യൂഡൽഹി∙ വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൽനിന്നുള്ള ഏക വനിത ലോക്‌സഭാംഗമാണ് പ്രിയങ്ക.

സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ ഗാന്ധി ഗാലറിയിൽ എത്തിയിരുന്നു. സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇരിപ്പിടത്തിൽ ഉണ്ടായിരുന്നു. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ പാർലമെന്റിലേക്ക് യാത്രയാക്കിയത്.
വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രം ധനസഹായം ആവശ്യപ്പെട്ടായിരിക്കും പ്രിയങ്കയുടെ ആദ്യത്തെ സബ്മിഷൻ.