അസമീസ് വ്ലോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയിൽ; ബെംഗളൂരുവിൽ എത്തിക്കും
ബെംഗളൂരു∙ ഇന്ദിരാ നഗറിൽ അസംകാരിയായ വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പൊലീസ് പിടിയിൽ. കർണാടക പൊലീസ് ഉത്തരേന്ത്യയിൽനിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബെംഗളൂരുവിൽ എത്തിക്കും.

ആറു മാസമായി ആരവും മായയും പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചെന്ന് കണ്ടെത്താനായി. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്. പരസ്പരമുള്ള അഭിപ്രായഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
ആരവിനെ കണ്ട ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ വച്ചാണ് ആരവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്‍റെ വീട്ടിലെത്തിയ കർണാടക പൊലീസിനു അന്വേഷണത്തിനു സഹായകമാകുന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മുത്തച്ഛൻ മാത്രമാണ് ആരവിന്‍റെ വീട്ടിലുണ്ടായിരുന്നത്.