സിപിഎമ്മിന്റെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. ‘സേവ് സിപിഎം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സിപിഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് പ്രതിഷേധം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സിപിഎമ്മിന്റെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. ‘സേവ് സിപിഎം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. സിപിഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതിഷേധം. ഏരിയാ കമ്മിറ്റി ഓഫിസിനുമുന്നിൽ വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

മത്സരത്തെത്തുടർന്നു നിർത്തിവച്ച സിപിഎം കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയപ്പോൾ വീണ്ടും മത്സരം നടന്നിരുന്നു. തുടർന്നു സമ്മേളനം രണ്ടാമതും നിർത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ 11നു നടന്ന ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ 19 പേർ മത്സര രംഗത്ത് എത്തിയതിനെ തുടർന്നു നിർത്തി വച്ച ലോക്കൽ സമ്മേളനമാണ് ഇന്നലെ വീണ്ടും പൂർത്തീകരിക്കാൻ കഴിയാതെ പോയത്. 

സിപിഎമ്മിന്റെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച്
ADVERTISEMENT

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, കെ.സോമപ്രസാദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ വീണ്ടും സമ്മേളനം. ഔദ്യോഗിക വിഭാഗം പാനൽ അവതരിപ്പിച്ചപ്പോൾ കഴിഞ്ഞ തവണത്തെ പോലെ മത്സരത്തിനു തയാറായി കൂടുതൽ പേർ വന്നു. അവർക്കും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളവുമായി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഒത്തു തീർപ്പു ചർച്ചകൾക്കു നേതൃത്വം നൽകിയെങ്കിലും മത്സരിക്കാൻ ഉറച്ചു നിന്നവർ വഴങ്ങിയില്ല. തുടർന്നാണ് മത്സരം അനുവദിക്കില്ലെന്നറിയിച്ചു കൊണ്ട് സമ്മേളനം വീണ്ടും നിർത്തിവയ്ക്കേണ്ടി വന്നത്.

സിപിഎമ്മിന്റെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച്

സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷവും ഉണ്ടായി. പ്രവർത്തകർ ഇരു ചേരികളിലായി തിരിഞ്ഞാണ് സംഘർഷം നടന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഒരു വിഭാഗം പ്രവർത്തകർ തട‍യുകയും ചെയ്തു. സമ്മേളന വേദിയ്ക്ക് മുന്നിലെ ഗേറ്റ് പൂട്ടിയാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചത്. ലോക്കൽ കമ്മറ്റി സെക്രട്ടറിയെ മാറ്റണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

English Summary:

Save CPM from looters: Workers stage a protest at the CPM Karunagappally Area Committee office