കൊച്ചി ∙ മഹാത്മാ ഗാന്ധി സർവകലാശാല നാനോ ടെക്നോളജി സെന്റർ മുൻ ഡയറക്ടർ പ്രഫ. നന്ദകുമാർ കളരിക്കലിനെതിരെ ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പരാതി നൽകുന്ന വ്യക്തി പട്ടികജാതി, പട്ടികവർഗ വിഭാഗത്തില്‍ പെടുന്നു എന്നതുകൊണ്ടു മാത്രം ഏതൊരു അധിക്ഷേപവും വിമർശനവും പട്ടികജാതി, വർഗ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദീന്റെ വിധി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014ൽ ഗവേഷണവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ നടത്തുന്നതിനിടെ അതിലെ ഒരു ഭാഗം മോഷണമാണെന്ന് പ്രഫ. നന്ദകുമാർ അധിക്ഷേപിച്ചു എന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 50ലേറെപ്പേരുടെ മുന്നിലായിരുന്നു ഇത്. എന്നാൽ ഇത്തരത്തിൽ ഒരു വിമർശനം ഉയർന്നാൽ പരാതിക്കാരി പട്ടികജാതി, പട്ടികവർഗക്കാരി ആയതുകൊണ്ടു മാത്രം ഈ നിയമം ബാധകമാകില്ലെന്ന് മുൻ‍ വിധിന്യായങ്ങൾ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു. ഇവിടെ പ്രതിയായ ആൾ ജാതി സംബന്ധമായ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും അതിനാൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.

ADVERTISEMENT

മറ്റൊന്ന് പ്രതിക്കെതിരെ കേസെടുക്കാൻ വിചാരണക്കോടതി ആശ്രയിച്ചത് അഞ്ചാം സാക്ഷിയുടെ മൊഴിയാണ്. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയെക്കുറിച്ച് താൻ പ്രോ. വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ ഫോണിൽ സംസാരിച്ചെന്നായിരുന്നു മൊഴി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥിക്ക് അനുകൂലമായി നിലപാടെടുത്താൽ അത് സ്ഥാപനത്തെ മോശമായി ബാധിക്കുമെന്ന് പ്രതിയായ ആൾ പറഞ്ഞെന്ന് പ്രൊ. വിസി തന്നോട് വെളിപ്പെടുത്തി എന്നായിരുന്നു ഈ മൊഴി.

എന്നാൽ ഇത്തരമൊരു കാര്യം പൊതുമധ്യത്തിൽ സംസാരിക്കുന്നതു വഴിയേ ഇത് പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കുറ്റകരമാവൂ. പ്രതിയായ ആൾ ഇക്കാര്യം പറഞ്ഞത് പ്രൊ. വിസി മാത്രമേ കേട്ടിട്ടുള്ളൂ. സാക്ഷി പറഞ്ഞത് മറ്റൊരാൾ പറഞ്ഞ കാര്യമാണ്. മറ്റൊന്ന് പരാതിക്കാരി ഇത് വ്യക്തിപരമായി കേട്ടിട്ടുമില്ല എന്നതിനാൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.