ഡേറ്റിങ് ആപ് വഴി പരിചയം, മായയെ കൊല്ലാൻ കയറും കത്തിയും വാങ്ങിയത് ഓൺലൈനായി; ആരവിനെ കുടുക്കി പൊലീസ്
ബെംഗളൂരു∙ ഇന്ദിരാ നഗറിൽ അസം സ്വദേശിയായ വ്ലോഗർ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് കൊലയ്ക്ക് ഉപയോഗിച്ച കയറും കത്തിയും വാങ്ങിയത് ഓൺലൈൻ ആപ്പുവഴി. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പ്രതിയെ കർണാടകയിലെ ദേവനഹള്ളിയിൽനിന്നാണ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരു∙ ഇന്ദിരാ നഗറിൽ അസം സ്വദേശിയായ വ്ലോഗർ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് കൊലയ്ക്ക് ഉപയോഗിച്ച കയറും കത്തിയും വാങ്ങിയത് ഓൺലൈൻ ആപ്പുവഴി. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പ്രതിയെ കർണാടകയിലെ ദേവനഹള്ളിയിൽനിന്നാണ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനുശേഷം വാരാണസിയിലേക്ക് കടന്ന ആരവ്, മടങ്ങിയെത്തിയ ഉടനെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് മായയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ആരവും മായയും താമസിച്ച അപ്പാർട്ട്മെന്റിലെ മുറിയിൽനിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജീവനക്കാർ വാതിൽ തുറന്നു പരിശോധിച്ചപ്പോഴാണ് നെഞ്ചിലും തലയിലും നിരവധി മുറിവുകളോടെ കിടക്കയിൽ കിടക്കുന്ന നിലയിൽ മായയുടെ മൃതദേഹം കണ്ടത്. പഴകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരവാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു. ചൊവ്വാഴ്ച അതിരാവിലെ തനിച്ച് അപ്പാർട്ട്മെന്റിൽ നിന്നു പുറത്തേക്ക് പോകുന്ന ആരവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാൾ കയറിപ്പോയ വാഹനത്തിന്റെ ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
ആരവിനെ കണ്ട ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ വച്ചാണ് ആരവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. വ്യാഴാഴ്ച കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്‍റെ വീട്ടിലെത്തിയ കർണാടക പൊലീസിനു അന്വേഷണത്തിനു സഹായകമാകുന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മുത്തച്ഛൻ മാത്രമാണ് ആരവിന്‍റെ വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് മായയും ആരവും ചേർന്ന് അപ്പാർട്ട്മെന്റിൽ മുറിയെടുക്കുന്നത്. ഞായറാഴ്ച തന്നെ ആരവ് മായയെ കൊലപ്പെടുത്തിയെന്നും രണ്ടുദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ ശേഷം ചൊവ്വാഴ്ച ഇയാൾ കടന്നുകളയുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ഗുവഹാത്തിയിലെ കൈലാസ് നഗർ സ്വദേശിനിയാണ് കൊല്ലപ്പെട്ട മായ. സഹോദരിക്കൊപ്പമാണ് ഇവർ ബെംഗളൂരുവിൽ താമസിക്കുന്നത്. ആറു മാസമായി ആരവും മായയും പ്രണയത്തിലായിരുന്നു. ഡേറ്റിങ് ആപ് വഴിയാണ് ആരവും മായയും പരിചയത്തിലാകുന്നത്. മായ ഇക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചെന്ന് കണ്ടെത്തിയിരുന്നു. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്. വെള്ളിയാഴ്ച ഓഫിസിൽ പാർട്ടിയുള്ളതിനാൽ വീട്ടിലേക്ക് വരുന്നില്ലെന്ന് ഇവർ സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു.