അദാനി വിഷയത്തിൽ പാർലമെന്റ് പ്രക്ഷുബ്ധം; പ്രതിപക്ഷത്തിന്റേത് മോശം നടപടിയെന്ന് ജഗ്ദീപ് ധൻകർ
Mail This Article
ന്യൂഡൽഹി∙ അദാനി വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രതിഷേധം തുടരും. ലോക്സഭയിലും രാജ്യസഭയിലും വിഷയത്തിൽ അടിയന്തരപ്രമേയത്തിനു കോൺഗ്രസ് നോട്ടീസ് നൽകിയെങ്കിലും സർക്കാർ ചർച്ചയ്ക്ക് തയാറായില്ല. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ സഭ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്സഭ 12 മണിവരെ നിർത്തിവച്ചു. രാജ്യസഭ ഇന്നത്തെ സഭാ നടപടികൾ അവസാനിപ്പിച്ചു. പ്രതിപക്ഷത്തിന്റേത് മോശം നടപടിയെന്നായിരുന്നു രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറിന്റെ വിമർശനം.
അതേസമയം, തൃണമൂൽ കോൺഗ്രസിന് അദാനി വിഷയത്തിൽ പാർലമെന്റ് തടസപ്പെടുത്തുന്ന നിലപാടിനോട് വിയോജിപ്പുള്ളതായാണ് വിവരം. അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമനിർമാണ നടപടികളിലേക്ക് കടക്കാൻ പാർലമെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. നിയമനിർമാണ അജൻഡകളുടെ ഭാഗമായി ഇന്ന് ലോക്സഭയിൽ ദേശീയ ദുരന്തനിവാരണ ബിൽ ഭേദഗതി ചർച്ചയ്ക്കായി ലിസ്റ്റ് ചെയ്തിരുന്നു.