3 മീറ്റർ ദൂരപരിധി; ആനകള്‍ 2 നിര: കോടതി നിർദേശം അനുസരിച്ച് ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം
കൊച്ചി ∙ മൂന്ന് മീറ്റർ ദൂരപരിധിയെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആനകളെ രണ്ടു നിരയാക്കി നിർത്തി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കം. രാവിലെ ശീവേലി സമയത്താണ് ആനകളെ ആനപ്പന്തലിലും മുന്നിലുമായി രണ്ടുനിരയാക്കി നിർത്തിയത്.

ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ആനകളെ അണിനിരത്തുന്നത് 3 മീറ്റർ ദൂരപരിധി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഈയിടെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ഈ നിർദേശം പാലിച്ചാൽ തൃപ്പൂണിത്തുറ ആനപ്പന്തലിൽ 15 ആനകളെ നിർത്താനുള്ള സ്ഥലം ഉണ്ടാകില്ലെന്നും അതിനാൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ആനകളുടെയും ജനങ്ങളുടെയും സുരക്ഷയെ കരുതിയാണ് നിർദേശമെന്നും ആനയെ എഴുന്നള്ളിക്കരുത് എന്നല്ല, നിയന്ത്രണം വേണം എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ കോടതി നിർദേശം പാലിച്ചുകൊണ്ടുതന്നെ ആനകളെ എഴുന്നള്ളിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിരുന്നു. തുടർന്ന് ഇന്നു രാവിലെ 7 മണിക്ക് വനംവകുപ്പ് അധികൃതർ ക്ഷേത്രത്തിലെത്തി ആനപ്പന്തലില്‍ ആനകളെ നിർത്താനുള്ള സ്ഥലങ്ങൾ അടയാളപ്പെടത്തി. എട്ടു മണിയോടെ ആനകളെ നിർത്തിയും സ്ഥലം അടയാളപ്പെടുത്തി. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ രാവിലെയുള്ള ശീവേലിക്കും പാഞ്ചാരിമേളത്തോടു കൂടിയുള്ള വിളക്കിനെഴുന്നെള്ളിപ്പു സമയത്തുമാണ് 15 ആനകളെ എഴുന്നള്ളിക്കാറുള്ളത്.
രാവിലെ ഒമ്പതരയോടെ ആറ് ആനകളെ ആനപ്പന്തലിലും 9 ആനകൾ ഇതിന്റെ മുന്‍ നിരയിലും 3 മീറ്റർ ഇടവിട്ട് നിർത്തിയാണ് ശീവേലി നടന്നത്. ഇടയ്ക്ക് ആനകൾ തമ്മിലുള്ള അകലം വനംവകുപ്പ് അധികൃതർ അളക്കുകയും ചെയ്തിരുന്നു. തന്ത്രി കുടുംബമായി പുലിയന്നൂർ ഇല്ലത്തെ അംഗമാണ് കൊടിയേറ്റ് നടത്തുക. ഉത്സവ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ഡിസംബർ 2ന് തൃക്കേട്ട പുറപ്പാടും നാലിന് ചെറിയ വിളക്കും 5നു വലിയ വിളക്കും ആറിന് ഉത്സവ ആറാട്ടും നടക്കും.