‘ബാലഭാസ്‌കറിന്റെ മരണത്തില്‍ നീതി ലഭിച്ചിട്ടില്ല; പിന്നിൽ സ്വർണക്കടത്ത് മാഫിയ’: സിബിഐയെ സമീപിക്കുമെന്ന് പിതാവ്
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ.സി. ഉണ്ണി. അപകട സമയത്ത് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുന്‍ മലപ്പുറത്ത് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഉണ്ണി വീണ്ടും രംഗത്തെത്തിയത്.

‘‘അര്‍ജുന്‍ അറസ്റ്റിലായ വിവരം ഉള്‍പ്പെടെ സിബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും. സത്യം പുറത്തു വരുമെന്നാണ് വിശ്വാസം. അര്‍ജുന്‍ നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആര് ചാകുന്നു, ആരെ കൊല്ലുന്നു എന്നതല്ല അവരുടെ പ്രശ്‌നം. പണമുണ്ടാക്കുക എന്നതാണ്. മലപ്പുറത്ത് ജ്വല്ലറി ഉടമയില്‍നിന്ന് മൂന്നു കിലോ സ്വര്‍ണം അവർ എടുത്തുകൊണ്ടു പോയി എന്നല്ലേ ഇപ്പോള്‍ അറിയുന്നത്. പൊലീസിന് ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെയാണ് അവരുടെ സ്ഥിരം ജോലി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഒരു നീതിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. സിബിഐ രണ്ടാമതൊരു റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അത് എന്താണെന്നു പരിശോധിച്ചു മുന്നോട്ടു പോകും. ആദ്യ കേസ് പിന്‍വലിക്കാമെങ്കില്‍ എംഎസിടി (മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ) കേസ് പിന്‍വലിപ്പിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതു വേണ്ട കേസ് മുന്നോട്ടു പോകട്ടെ എന്നാണു മറുപടി നല്‍കിയത്’’ – ഉണ്ണി പറഞ്ഞു.
അര്‍ജുന്‍ കൊടുത്ത എംഎസിടി കേസ് ഞങ്ങള്‍ തോറ്റു എന്ന നിലയിലാണ് പൊലീസ് തന്നെ പറയുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആണെന്നും അര്‍ജുന് ഞാന്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കേസ്. ഇന്‍ഷുറന്‍സ് കമ്പനിയല്ല മറിച്ച് ഞാന്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ഒരു കാര്യവുമില്ലാത്ത കേസ് ഇപ്പോള്‍ വലിയ തലവേദന ആയിരിക്കുകയാണ്. കള്ളക്കടത്ത് മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉണ്ണി പറഞ്ഞു.