‘ആകാശപ്പാത വേണോ എന്ന് ജനസദസ്സ് തീരുമാനിക്കും, സർക്കാരിന് ഇലക്ഷൻ മാനിയ; ഒന്നാംപ്രതിയെ അറിയാം’
ആകാശപ്പാതയ്ക്ക് ബലമില്ലെന്നും മേൽക്കൂര പൊളിച്ചുനീക്കണമെന്നുമുള്ള റിപ്പോർട്ടിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെല്ലാം സർക്കാർ തടഞ്ഞുവയ്ക്കുകയാണ്. ‘ഇലക്ഷൻ മാനിയ’ പിടിപ്പെട്ട സർക്കാരിനു വെപ്രാളമാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

കോട്ടയം ∙ നഗരത്തിലെ ആകാശപ്പാതയ്ക്ക് (സ്കൈ വോക്ക്) ബലമില്ലെന്നും മേൽക്കൂര പൊളിച്ചുനീക്കണമെന്നുമുള്ള റിപ്പോർട്ടിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെല്ലാം സർക്കാർ തടഞ്ഞുവയ്ക്കുകയാണ്. ‘ഇലക്ഷൻ മാനിയ’ പിടിപെട്ട സർക്കാരിനു വെപ്രാളമാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
∙ താങ്കളുടെ സ്വപ്ന പദ്ധതിയായ ആകാശപ്പാതയ്ക്ക് ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണല്ലോ?
ശരിക്കും കോടതിയിലുള്ള ഒരു കേസാണിത്. 2015 ൽ ആകാശപ്പാതയ്ക്ക് ഭരണാനുമതി ലഭിച്ചു, 2016 ൽ സാങ്കേതിക അനുമതിയും ലഭിച്ചു. കിറ്റ്കോ ജോലി ഏറ്റെടുത്ത് ആളുകളെയും ചുമതലപ്പെടുത്തി. ഇത്രയൊക്കെ ആയപ്പോഴാണ് സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്നത്. സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുമോ? ജോലികൾ ആരംഭിക്കുമോ? ഉപകരണങ്ങൾക്കുള്ള പണം വരെ നൽകിയെന്ന് ഓർക്കണം. സാമാന്യ ബുദ്ധിക്കു ചേരുന്ന ന്യായമൊന്നുമല്ല പറയുന്നത്.
∙ പാലക്കാട് ഐഐടിയും ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററുമല്ലേ റിപ്പോർട്ട് തയാറാക്കിയത്. അവർക്ക് വീഴ്ച സംഭവിക്കുമോ?
ഈ സർക്കാർ വന്ന ശേഷം സർക്കാർ എൻജിനീയർമാർ പലതവണ ബലപരിശോധന നടത്തി. എൻജിനീയറിങ് കോളജ് അധികൃതർ പരിശോധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ പാലക്കാട് ഐഐടിയും പരിശോധന നടത്തി. അവസാനം, കുറ്റം കണ്ടുപിടിക്കാൻ വേണ്ടിയുള്ള അന്വേഷണമാണ് ഇപ്പോൾ നടത്തിയത്. പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. സർക്കാരിന്റെ വൈരനിര്യാതന ബുദ്ധിയാണിത്.
∙ റിപ്പോർട്ടിനു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടോ?
ഗൂഢാലോചനയുണ്ടെന്നു സംശയിക്കാൻ കാരണങ്ങളുണ്ട്. ഞാൻ കോട്ടയം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെല്ലാം പിടിച്ചുവച്ചിരിക്കുകയാണ്. സൂര്യകാലടി മനയിലെ റഗുലേറ്ററി കം ബ്രിജ് ജോലി നടക്കുകയായിരുന്നു. ആറു തൂണുകൾ വാർത്തു കഴിഞ്ഞപ്പോഴാണ് അതിൽ സാങ്കേതിക പ്രശ്നം പറയുന്നത്. എന്തു സാങ്കേതിക പ്രശ്നമാണ്? ഇനി 6 തൂണുകൾ കൂടി വാർത്തെങ്കിൽ മാത്രമേ പണി പൂർത്തിയാവൂ. ചിങ്ങവനത്ത് ഒരു സ്പോർട്സ് ഹബുണ്ട്. സ്ഥലം ഏറ്റെടുത്ത് അതിന്റെ നിർമാണ പ്രവർത്തനങ്ങളിലേക്കു കടന്നതാണ്. ഉടനെ സാങ്കേതിക പ്രശ്നം വന്നു. കഞ്ഞിക്കുഴി മേൽപാലത്തിനു ടെൻഡർ വിളിച്ചു. ഇപ്പോൾ പറയുന്നത് സാങ്കേതിക പ്രശ്നമാണെന്നാണ്. വികസന പ്രവർത്തനങ്ങൾ പിടിച്ചുനിർത്തുന്നതാണോ സർക്കാരിന്റെ ജോലി? നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനപ്രവൃത്തികൾ തുടരാൻ സമ്മതിക്കുകയല്ലേ ചെയ്യേണ്ടത്.
∙ തിരഞ്ഞെടുപ്പു രാഷ്ട്രീയമാണോ സർക്കാരിന്റെ വൈരാഗ്യത്തിനു പിന്നിൽ?
തീർച്ചയായും അതു തന്നെയാണ്. ഇവർക്ക് വെപ്രാളമാണ്. അതിനാലാണ് എല്ലാ ജോലികളും പിടിച്ചുനിർത്തുന്നത്. ‘ഇലക്‌ഷൻ മാനിയ’ വന്നുപെട്ടിരിക്കുകയാണ്.
∙ ആരൊക്കെയാണ് ഗൂഢാലോചനയ്ക്കു പിന്നിൽ ?
അത് നിങ്ങൾ തന്നെ അന്വേഷിച്ചോളൂ. ആരൊക്കെയാണെന്ന് എനിക്കു കൃത്യമായി അറിയാം. ഇതിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുമൊക്കെ ആരാണെന്ന് എനിക്കും നാട്ടുകാർക്കും അറിയാം.
∙ ആകാശപ്പാതയുടെ ഭാവി എന്തായിരിക്കും, എന്താണ് താങ്കളുടെ പദ്ധതി?
ആകാശപ്പാതയിൽ താൽപര്യമുള്ള എല്ലാവരെയും ഞാൻ വിളിച്ചുകൂട്ടും. ഒരു ജനസദസ്സ് നടത്താനാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അടക്കം കോട്ടയത്തിന്റെ വികസനം ആഗ്രഹിക്കുന്നവരെല്ലാം ആ സദസ്സിലുണ്ടാകും. എല്ലാ കാര്യങ്ങളും ഞാൻ സദസ്സിനു മുന്നിൽ വയ്ക്കും. അവർ തീരുമാനിക്കട്ടെ എന്തു നടപടിയെടുക്കണമെന്ന്.