കൊല്ലം∙ കരുനാഗപ്പള്ളി സിപിഎമ്മിലെ വിഭാഗീയതയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് നേതൃത്വം. അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. അഡ്ഹോക് കമ്മിറ്റിയിൽ ഏഴംഗങ്ങളായിരിക്കും ഉണ്ടാവുക. കരുനാഗപ്പള്ളിയിൽ സിപിഎം ഏരിയ സമ്മേളനം ഉണ്ടാകില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കരുനാഗപ്പള്ളി സിപിഎമ്മിലെ വിഭാഗീയതയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് നേതൃത്വം. അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. അഡ്ഹോക് കമ്മിറ്റിയിൽ ഏഴംഗങ്ങളായിരിക്കും ഉണ്ടാവുക. കരുനാഗപ്പള്ളിയിൽ സിപിഎം ഏരിയ സമ്മേളനം ഉണ്ടാകില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ യോഗങ്ങളിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. 

കരുനാഗപ്പള്ളിയിൽ ഉണ്ടായത് തെറ്റായ പ്രവണതയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കി. അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇതൊക്കെ. തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയിലേത് പ്രാദേശിക വിഷയമാണെന്നും ജില്ലയിലാകെയുള്ള പ്രശ്നമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

ADVERTISEMENT

ടി. മനോഹരൻ കൺവീനറായാണ് പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ്.എൽ. സജികുമാർ, എസ്.ആർ. അരുൺ ബാബു, പി.വി. സത്യദേവൻ, എൻ. സന്തോഷ്, ജി. മുരളീധരൻ, ബി. ഇക്ബാൽ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലേക്ക് പോയതോടെ കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളി വരെയെത്തി.  സംസ്ഥാന കമ്മിറ്റി  അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവച്ചായിരുന്നു കയ്യാങ്കളി.സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കൊപ്പമുള്ളവരും പി.ആർ. വസന്തനെ അനുകൂലിക്കുന്നവരുമാണ് ഇരു ചേരികളിലുമുള്ളത്.

English Summary:

CPM Karunagappally area committee: CPM dissolves the Karunagappally area committee due to factionalism and replaces it with a 7-member ad-hoc committee. MV Govindan criticizes the "wrong trends" within the party.