സിറിയയിൽ നഗരം വളഞ്ഞ് വിമതർ: 4 പേർ കൊല്ലപ്പെട്ടു, വിമാനങ്ങൾ റദ്ദാക്കി
ഡമാസ്കസ്∙ സിറിയയിൽ അലപ്പോ വിമാനത്താവളം അടച്ചിട്ട് ശനിയാഴ്ചത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി. പ്രസിഡന്റ് ബഷാർ അൽ-അസാദിനെ എതിർക്കുന്ന വിമതർ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവേശിച്ചതിനു പിന്നാലെയാണ് നടപടി. തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ എട്ടു വർഷത്തിനു

ഡമാസ്കസ്∙ സിറിയയിൽ അലപ്പോ വിമാനത്താവളം അടച്ചിട്ട് ശനിയാഴ്ചത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി. പ്രസിഡന്റ് ബഷാർ അൽ-അസാദിനെ എതിർക്കുന്ന വിമതർ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവേശിച്ചതിനു പിന്നാലെയാണ് നടപടി. തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ എട്ടു വർഷത്തിനു ശേഷമാണ് അലപ്പോയിൽ പ്രവേശിക്കുന്നത്.
വിമത ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സർക്കാർ കൈവശമുള്ള സ്ഥലങ്ങളിലാണ് വിമതസേന ആക്രമണം ശക്തമാക്കിയത്. വെള്ളിയാഴ്ച രണ്ട് കാർ ബോംബുകൾ പൊട്ടിത്തെറിച്ചതിനു ശേഷമാണ് വിമതർ അലപ്പോ നഗരത്തിനു നേരെ കര ആക്രമണം നടത്തിയത്. നഗരത്തിന്റെ പടിഞ്ഞാറൻ അരികിൽ സർക്കാർ സേനയുമായി ഏറ്റുമുട്ടലും നടന്നു.