ADVERTISEMENT

ധാക്ക∙ ബംഗ്ലദേശിൽ രണ്ടു ഹിന്ദു സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്തതായി ചാറ്റോഗ്രാം മെട്രോപൊളിറ്റൻ പൊലീസ്. രുദ്രപ്രോതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ സുന്ദർദാസ് എന്നീ സന്യാസിമാരെയാണ് അറസ്റ്റ് ചെയ്തത്. ജയിലിലുള്ള ചിൻമോയ് ദാസിനു ഭക്ഷണവും മരുന്നും പണവും എത്തിക്കാൻ പോയപ്പോഴായിരുന്നു അറസ്റ്റ്.

ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബംഗ്ലദേശിലുടനീളം ഹിന്ദുക്കളുടെ വ്യാപകമായ പ്രതിഷേധത്തിനിടെയാണ് പുതിയ സംഭവം.

സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് ബംഗ്ലദേശ് പൊലീസ് പറയുന്നത്. ചിൻമോയ് കൃഷ്ണ ദാസിന്റേത് ഉൾപ്പെടെ ഇസ്‌കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബംഗ്ലദേശ് ഈയാഴ്ച ഉത്തരവിട്ടിരുന്നു.

English Summary:

Bangladesh Hindu Monks: Two More Hindu Monks Arrested in Bangladesh, Sparking Outrage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com